തിരുവനന്തപുരം: നഗരത്തിൽ പങ്കാളിയെ വെട്ടികൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. പൂജപ്പുര ജില്ല ജയിലിലാണ് പ്രതി രാജേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പങ്കാളി സിന്ധുവിനെ വ്യാഴാഴ്ചയാണ് രാജേഷ് നടുറോഡിലിട്ട് വെട്ടികൊന്നത്. രാജേഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച പൊലീസ് കോടതിയിൽ അപേക്ഷ നൽകാനിരിക്കെയാണ് മരണം.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് പേരൂർക്കട വഴയിലക്ക് സമീപത്ത് സിന്ധുവിന്റെ പങ്കാളിയും പത്തനംതിട്ട സ്വദേശിയുമായ പാലോട് നന്ദിയോട് വാടകക്ക് താമസിക്കുന്ന രാജേഷ് (46) വെട്ടുകത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.
12 വർഷമായി ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും രണ്ടുമാസമായി പിരിഞ്ഞുകഴിയുകയായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു.
ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW
https://www.facebook.com/varthatrivandrumonline/videos/1531476560657373