തിരുവനന്തപുരം: ഫെബ്രുവരി 22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തിയേറ്റർ ഉടമകൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് നീക്കം. ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണണമെന്നതാണ് ആവശ്യം. സിനിമ പ്രദർശനത്തിനെത്തി 40 ദിവസത്തിന് ശേഷം മാത്രമെ ഒടിടി റിലീസ് അനുവദിക്കാവൂ എന്നതാണ് കരാറിൽ പരാമർശിക്കുന്നത്. എന്നാൽ ഇത് ലംഘിച്ച് നേരത്തെ തന്നെ ഒടിടിയിൽ സിനിമയെത്തുന്നു. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാത്ത പക്ഷം 22 മുതൽ മലയാളം സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നാണ് മുന്നറിയിപ്പ്.