തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലി നടക്കുകയുണ്ടായി. തിരുവനന്തപുരത്തെ 14 നിയോജക മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുൾപ്പെടെ പ്രമുഖർ വേദിയിലുണ്ടായിരുന്നു. വൈകിട്ട് മൂന്ന് മുതല്‍ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരും പാര്‍ട്ടി നേതാക്കളും കാര്യവട്ടത്തേക്ക് ഒഴുകി എത്തി. നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ദുഃഖവെള്ളിയുടെ അവധിയായിട്ടും കാര്യവട്ടവും തിരുവനന്തപുരം നഗരവും തിരക്കിനാൽ വീര്‍പ്പുമുട്ടി.
ശക്തമായ സുരക്ഷാപരിശോധനയ്‌ക്ക് ശേഷമാണ് മാദ്ധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ അകത്തേക്ക് കടത്തിവിട്ടത്. സ്റ്റേഡിയത്തിലെ 10 ഗേറ്റുകളിലും ഉച്ചമുതല്‍ സുരക്ഷാ പരിശോധനയ്ക്കായി നീണ്ട ക്യൂ ആയിരുന്നു. രാത്രി എഴിന് മോദി എത്തിയതോടെ എങ്ങും മൊബൈല്‍ ഫ്ളാഷുകളും ആര്‍പ്പുവിളികളുമായി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരത്തിന്റെ ആവേശമായിരുന്നു.
യുഡിഎഫിന് ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ താല്‍പര്യമോ കഴിവോ ഇല്ല. കോണ്‍ഗ്രസ് നാണംകെട്ട പാര്‍ട്ടിയാണ്. കഠിനാധ്വാനം ചെയ്യുന്ന ആരെയും കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലൂടെ നശിപ്പിക്കും. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് പോരിന്റെ ഇരയാണു നമ്പി നാരായണനെന്നും മോദി പറഞ്ഞു. പ്രസംഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിമർശിച്ച പ്രധാനമന്ത്രി, ക്ഷേത്രങ്ങളെ സഹായിക്കേണ്ട മന്ത്രി ശബരിമലയില്‍ ലാത്തികള്‍ വര്‍ഷിച്ചെന്ന് ആരോപിച്ചു. കേന്ദ്രം നല്‍കുന്ന പണം സംസ്ഥാന സര്‍ക്കാര്‍ വിനിയോഗിക്കുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ചടങ്ങില്‍ നേമത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.വി. രാജേഷ് സ്വാഗതവും സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് നന്ദിയും പറഞ്ഞു. കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, വി. മുരളീധരന്‍, ഒ. രാജഗോപാല്‍ എം.എല്‍.എ, കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ.സി.എന്‍. അശ്വത്ഥ് നാരായണന്‍, പാര്‍ട്ടി നേതാക്കളായ തമിഴ്നാട്ടിലെ സി.പി. രാധാകൃഷ്ണന്‍, എം. ഗണേഷ്, എസ്. സുരേഷ്, ജോര്‍ജ്ജ്കുര്യന്‍, വി.ടി. രമ, കെ. രാമന്‍പിള്ള എന്നിവരും സ്ഥാനാര്‍ത്ഥികളായ പി.കെ. കൃഷ്ണദാസ്, പി. സുധീര്‍, ആശാനാഥ്, അജി എസ്.ആര്‍.എം, ജെ.ആര്‍. പദ്മകുമാര്‍, തഴവ സഹദേവന്‍, ശോഭാ സുരേന്ദ്രന്‍, കൃഷ്‌ണകുമാര്‍. ജി, രാജശേഖരന്‍ നായര്‍, വിഷ്‌ണുപുരം ചന്ദ്രശേഖരന്‍ എന്നിവരും കൊട്ടാരക്കരയിലെ സ്ഥാനാര്‍ത്ഥി വൈക്കരക്കര സോമനും പങ്കെടുത്തു. പ്രമുഖ എന്‍.ഡി.എ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾക്ക് ഇനി പണമൊരു തടസ്സമല്ല; പുതിയ ആശയങ്ങളുമായി SMART SERVICE SOCIETY
[fb_plugin video href=”https://www.facebook.com/107537280788553/videos/2996665007322555″ ]