മുതലപ്പൊഴി താഴമ്പള്ളി തീരസംരക്ഷണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു 

മുതലപ്പൊഴി (താഴമ്പള്ളി) ഫിഷിംഗ് ഹാർബറിന്റെയും തീരത്തിന്റെയും സംരക്ഷണം ലക്ഷ്യം വച്ചു കൊണ്ടുള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.സംസ്ഥാന ബഡ്ജറ്റിനു പുറമെ നബാർഡ്, കിഫ്ബി തുടങ്ങിയ സാമ്പത്തിക സ്രോതസ്സുകളിൽ നിന്നും ഫണ്ട് കണ്ടെത്തിയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.ഫിഷറീസ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പുകൾ നടപ്പിലാക്കുന്ന പദ്ധതികളുടെ സ്പെഷ്വൽ പർപ്പസ് വെഹിക്കിളായി കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്.മുതലപ്പൊഴി ഹിഷിംഗ് ഹാർബറിലെ താഴമ്പടി സൈഡ്, കഠിനംകുളം കായൽ തീരസംരക്ഷണ പ്രവൃത്തിയ്ക്കായി കിഫ്ബിയിൽ നിന്നും 2651 കോടി രൂപയുടെ പുതുക്കിയ ഫണ്ടിംഗ് അനുമതി കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. മുതലപ്പൊഴി ഹിഷിംഗ് ഹാർബറിന്റെ വടക്ക് പുലിമുട്ടിൽ നിന്നും വടക്ക് വശത്തേയ്ക്ക് ഏകദേശം 2 കിലോമീറ്റർ ദൂരത്തിൽ തീരസംരക്ഷണമാണ് പ്രധാനമായും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്.കൂടാതെ 500 മീറ്ററോളം നീളത്തിൽ കഠിനംകുളം കായൽ തീരസംരക്ഷണത്തിനായി ജിയോട്യൂബ് ഉപയോഗിച്ചുള്ള സംരക്ഷണ ഘടകവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികാനുമതി നൽകുന്നതിന് മുന്നോടിയായി ഹാർബർ എഞ്ചിനിയറിംഗ് ഇൻവസ്റ്റിഗേഷൻ വിംഗ് മുഖേന സൗണ്ടിംഗ് സർവേ നടത്തുകയും തുടർന്ന് ടെക്നിക്കൽ സാംഗ്ഷൻ കമ്മിറ്റി പ്രവ്യത്തിയുടെ ആദ്യഘട്ട നിർമ്മാണത്തിനായി 24.06 കോടി രൂപയുടെ സാങ്കേതികാനുമതി നൽകുകയും ചെയ്തു.

ഹാർബർ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ എം.എൽ. വി.ശശി അദ്ധ്യക്ഷത വഹിച്ചു.ചിറയൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മുരളി ചടങ്ങിൽ സ്വാഗതപ്രസംഗം നടത്തി. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ടി ഐ ഷെയ്ക്ക് പരീത് പദ്ധതിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി ജയശ്രീ ജില്ലാ പഞ്ചായത്തംഗം ആർ സുഭാഷ് വികസനകാര്യ സ്റ്റാൻഡിംഗങ് കമ്മിറ്റി ചെയർമാൻ എം എ വാഹിദ് ജനപ്രതിനിധികൾ ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Latest

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. മൂന്നു മരണം രണ്ടുപേരുടെ നില അതീവ ഗുരുതരം…

വർക്കല കുരയ്ക്കണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു മരണം രണ്ടുപേരുടെ...

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി; ആഘോഷം കണ്ടുനിന്ന ആള്‍ക്ക് ദാരുണാന്ത്യം.

മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി...

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.എസ് വിജയകുമാരി നിർവഹിച്ചു.

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!