ബാഴ്സലോണ ക്ലബ്ബ് വിടുന്ന കാര്യം ഔദ്യോഗികമായി അറിയിക്കാൻ ഒത്തുചേർന്ന വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് ലയണൽ മെസ്സി. എല്ലാ പ്രതീക്ഷകളും അവസാനിച്ചു എന്നും 21 വർഷത്തിന് ശേഷം ബാഴ്സയോട് വിടപറയുന്നു എന്നും താരം പറഞ്ഞു. ബാഴ്സയിൽ തന്നെ തുടരണം എന്ന ആഗ്രഹം മനസിലുണ്ടായിരുന്നു എന്നും മെസ്സി കണ്ണീരോടെ പറഞ്ഞു.
വാർത്താ സമ്മേളനം ആരംഭിക്കുന്നതിനു മുൻപ് തന്നെ കരച്ചിൽ നിയന്ത്രിക്കാനാവാതെ മെസ്സി പൊട്ടിക്കരയുകയായിരുന്നു. പതിമൂന്നാം വയസിലാണ് മെസ്സി ബാഴ്സയിൽ ചേരുന്നത്. അതിന് ശേഷം ക്ലബ്ബിന്റെ എല്ലാ നേട്ടങ്ങളിലും കൈത്താങ്ങായി കരുത്തായി ടീമിനോപ്പം മെസ്സി ഉണ്ടായിരുന്നു. 778 മത്സരങ്ങളിൽ നിന്നായി 672 ഗോളുകൾ മെസ്സി ബാഴ്സ്ക്കായി നേടിയിട്ടിട്ടുണ്ട്.