ഫിഫ ലോക കപ്പിൽ ഖത്തറിന്റെ മണ്ണിൽ ഇന്ന് സൂപ്പർ താരങ്ങളുടെ പോരാട്ടകഥകൾ ചൊല്ലുന്ന ദിനമാണ്. ബ്വേനസ് എയ്റിസ് മുതൽ വൻകരകൾ കടന്ന് കേരളത്തിന്റെ മണ്ണു വരെ കൺപാർത്തിരിക്കുന്ന സ്വപ്നങ്ങളിലേക്ക് മിശിഹയും കൂട്ടുകാരും ബൂട്ടുകെട്ടും. ഖത്തർ സമയം ഉച്ച ഒന്നിന് (ഇന്ത്യൻ സമയം 3.30ന്) ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ് സി പോരാട്ടത്തിൽ സൗദി അറേബ്യയാണ് അർജന്റീനയുടെ എതിരാളി.
ഗ്രൂപ് ഡിയിൽ രാത്രി 10 ന് (ഇന്ത്യൻ സമയം 12.30) അൽ ജനൂബ് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് കിരീടം നിലനിർത്തുകയെന്ന അപൂർവ സ്വപ്നവുമായി ബൂട്ടുകെട്ടും. കിലിയൻ എംബാപെയുടെ സംഘത്തിനെതിരെ ആസ്ട്രേലിയയാണ് അണിനിരക്കുന്നത്.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020