സിനിമാ പ്രവർത്തകരാണെന്ന വ്യാജേന വാടകവീട്ടിൽ മയക്ക് മരുന്ന് വിൽപ്പന; രണ്ട് പേർ അറസ്റ്റിൽ

0
83

കൊച്ചി : സിനിമാ പ്രവർത്തകരാണെന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് മയക്ക് മരുന്ന് വിൽപ്പന നടത്തിയ 2 പേരെ പിടികൂടി. വടക്കൻ പറവൂർ കരുമാല്ലൂർ തട്ടാമ്പടി സ്വദേശി നിഥിൻ വേണുഗോപാൽ , നീറിക്കോട് സ്വദേശി നിഥിൻ വിശ്വൻ എന്നിവരാണ് പിടിയിലായത്. 19 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടികൂടി. ഇരുവരും സിനിമ പ്രവർത്തകരെന്ന വ്യാജേനയാണ് വീട് വാടകയ്ക്ക് എടുത്ത് വൻ തോതിൽ മയക്ക്മരുന്ന് വില്പന നടത്തിവന്നിരുന്നതെന്ന് പൊലീസ് അറിയിച്ചു.