മണിപ്പൂർ കലാപം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

ഇംഫാൽ: കഴിഞ്ഞ മാസം മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിലെ വസ്തുതകൾ പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കലാപത്തെക്കുറിച്ച് അന്വേഷിക്കുക. മണിപ്പൂർ ഗവർണർ അനസൂയ ഉനെയ്കയുടെ കീഴിൽ സമാധാന സമിതിക്കും രൂപം നൽകി. സംസ്ഥാനത്തെ രാഷ്ട്രീയ സമുദായ, സാമൂഹ്യസംഘടന പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാകും. സംഘ‌ർഷവുമായി ബന്ധപ്പെട്ട ആറ് കേസുകൾ സി.ബി.ഐക്കു കൈമാറും. പക്ഷപാത രഹിതമായി അന്വേഷണം പൂർത്തിയാക്കുമെന്നും കലാപത്തിനു കാരണക്കാരായവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും അമിത് ഷാ പറഞ്ഞു. നാലു ദിവസത്തെ സന്ദർശനം തുടരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.

മണിപ്പൂരിൽ പൊലീസ് തലപ്പത്ത് മാറ്റം. സി.ആർ.പി.എഫ് മുൻ ഇൻസ്‌പെക്ടർ ജനറൽ രാജിവ് സിംഗിനെ പൊലീസ് മേധാവിയായി നിയമിച്ചു. ത്രിപുര കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് രാജിവ് സിംഗ്. നിലവിലെ പൊലീസ് മേധാവി പി.ഡോംഗലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റി. സംസ്ഥാനത്ത് ഏറ്റുമുട്ടിയ ഇരു സമുദായങ്ങൾക്കു പുറത്തുനിന്നുള്ള ഉദ്യോഗസ്ഥനെയാണ് പുതിയ പൊലീസ് മേധാവിയാക്കിയിരിക്കുന്നത്. സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ കൂടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ സംസ്ഥാന സർക്കാരിന്റെ സുരക്ഷ ഉപദേഷ്ടാവായി സി.ആർ.പി.എഫ് മുൻ മേധാവി കുൽദീപ് സിംഗിനെ കേന്ദ്രം നിയമിച്ചിരുന്നു.

Latest

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി.വിവാഹ...

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം.

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം...

ആറ്റിങ്ങൽ ടോൾ മുക്ക് ടി കെ നഗർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടോൾ മുക്ക് ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും...

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!