മണിപ്പൂരിൽ സ്ഥിതി അതീവ ഗുരുതരം, പൊലീസുകാരനുൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ പൊലീസുകാരൻ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതേസമയം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂരിലെത്തും. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനിർത്തണമെന്ന് അമിത് ഷാ മെയ്തി, കുക്കി വിഭാഗങ്ങളോട് അഭ്യർത്ഥിച്ചു. നേരത്തെ അദ്ദേഹം ഇരുവിഭാഗങ്ങളിലെയും പ്രതിനിധികളോടും മറ്റും കൂടിക്കാഴ്ച നടത്തിയിരുന്നു.

അക്രമികൾ സെറോവിലും സുഗുനുവിലും നിരവധി വീടുകൾക്ക് തീയിട്ടു. ആയുധങ്ങളുമായി ഭീകരർ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാൽപ്പത് ഭീകരരെ വെടിവച്ച് കൊന്നതായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു.

‘ഭീകരരരുടെ കൈവശം എ കെ 47 അടക്കമുള്ള ആയുധങ്ങളുണ്ട്. ഇവർ ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയാണ്. ഗ്രാമവാസികളുടെ വീടുകൾക്ക് തീവച്ചു. സൈന്യമടക്കമുള്ള സുരക്ഷാ സേനയുടെ സഹായത്തോടെ ഭീകരർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചുവരികയാണ്. ഇന്നലെ പുലർച്ചെ രണ്ട് മണി മുതൽ ഇംഫാൽ താഴ്‌വരയിലും പരിസരത്തുമുള്ള അഞ്ച് പ്രദേശങ്ങളിൽ ഒരേ സമയം ആക്രമണം നടത്തി. ഇതുവരെ നാൽപ്പത് ഭീകരരെ വധിച്ചു.’- മുഖ്യമന്ത്രി പറഞ്ഞു. മെയ്‌തി വിഭാഗത്തിന് പട്ടിക വർഗ പദവി നൽകുന്നതിലുള്ള പ്രതിഷേധമാണ് വംശീയ കലാപമായത്. മേയ് മൂന്നിനാണ് കലാപം ആരംഭിച്ചത്.

Latest

ആറ്റുകാല്‍ പൊങ്കാല: സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ.

സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു 13ന് പുലര്‍ച്ചെ 1.30ന്...

വർക്കലയിൽ സഹോദരിമാർ പീഡനത്തിനിരയായി.

അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 13, 17 വയസുള്ള സഹോദരിമാരാണ് പീഡനത്തിന്...

വഴിയില്‍ വീണുകിടന്ന യുവാവിന്റെ ശരീരത്തിലൂടെ കാർ കയറി ദാരുണാന്ത്യം.

വഴിയില്‍ വീണുകിടന്ന യുവാവിന്റെ ശരീരത്തിലൂടെ കാർ കയറി ദാരുണാന്ത്യം. വടക്കൻ പറവൂർ...

കാർഷിക രംഗത്ത് മാതൃകയായി നെടുമങ്ങാട് ബ്ലോക്കിന്റെ സഞ്ചരിക്കുന്ന ചാണക സംസ്കരണ യൂണിറ്റ്

കാർഷിക രംഗത്ത് കേരളത്തിന് മാതൃക സൃഷ്ടിക്കുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!