മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഒറ്റൂർ തോക്കാല സജി നിവാസിൽ പുഷ്പവല്ലി (69) യെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ ഷാജി (38) ആണ് അറസ്റ്റിലായത്. മദ്യപിക്കുന്നത് മാതാവ് വിലക്കിയതിനെത്തുടർന്നാണ് ഇയാൾ അമ്മയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. മാതാവ് കിണറിൽ നിന്ന് വെള്ളമെടുക്കുന്ന സമയത്തു പുറകിൽ നിന്ന് ഇയാൾ കത്തികൊണ്ട് കുത്തി. അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി. അമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാൻ ശ്രമിച്ച നാട്ടുകാരെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി തടഞ്ഞു.
തുടർന്ന് കല്ലമ്പലം പോലീസ് എത്തി മാതാവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടയിൽ പ്രതി രക്ഷപെട്ടു. ആറ്റിങ്ങൽ ഡി വൈ എസ് പി. എസ് വൈ സുരേഷിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം പൊലീസ് സ്റ്റേഷൻ എസ് എച്ച് ഫറോസിന്റെ നേതൃത്വത്തിൽ എസ് ഐ ഗംഗ പ്രസാദ്, അനിൽ ആർ എസ്, ജി എസ് ഐ സനിൽകുമാർ, ജി എ എസ് ഐ സുനിൽ, ഷാൻ, ഡബ്ല്യു സി പി ഒ സുരാജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആറ്റിങ്ങലിൽ രുചിയുടെ പെരുമഴയുമായി കൊടിയിൽ ഡ്രീം ബേക്കേഴ്‌സ്
[fb_plugin video href=”https://www.facebook.com/107537280788553/videos/682231112472331″ ]