പാറശ്ശാല അയ്ങ്കാമത്ത് യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. അയ്ങ്കാമം കരിമ്പനവിള വീട്ടിൽ സുജിത്ത് (18) നാണ് മർദ്ദനമേറ്റത് തെറ്റിയോട് ചാന്നൽക്കരയ്ക്ക് പതിനഞ്ചോളം പേർ ചേർന്ന് സുജിത്തിനെ ആക്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞു സ്ഥലത്തു എത്തിയ അയ്ങ്കാമം വാർഡ് മെമ്പർ മഹിളാകുമാരി, വിജയൻ എന്നിവർക്കും മർദ്ദനം ഏറ്റു. സുജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സമ്മതിക്കാതെ തടഞ്ഞു വച്ചതായും പരാതിയിൽ ഉണ്ട്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് സുജിത്തിനെ പാറശ്ശാല ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാറശ്ശാല പോലീസ് ആശുപത്രിയിൽ എത്തി സുജിത്തിന്റെ മൊഴി രേഖപ്പെടുത്തി.
[fb_plugin video href=”https://www.facebook.com/107537280788553/videos/856351095125427″ ]