പുത്തൂർ: ഭർതൃവീട്ടിൽ തൂങ്ങിയ നിലയിൽ കാണുകയും പിന്നീട് ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്ത പുല്ലാമല സ്വദേശിനിയായ യുവതിയുടെ മരണത്തിനു പിന്നിൽ ഭർതൃവീട്ടുകാരുടെ പീഡനം ആണെന്ന് ആരോപിച്ചു പിതാവിന്റെ പരാതി. പുല്ലാമല ജിനുഭവനിൽ ജിനുജോണിന്റെ (27) മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് എം.ജോൺ ആണ് കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയത്.
8 വർഷം മുൻപ് കൊട്ടാരക്കര മൈലം സ്വദേശിയുമായിട്ടായിരുന്നു ജിനുവിന്റെ വിവാഹം. സ്വത്തു സംബന്ധിച്ചു മാനസികവും ശാരീരികമായും ഭർത്താവിന്റെ മാതാപിതാക്കൾ ജിനുവിനെ പീഡിപ്പിക്കുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ഇതു കാരണം ജിനു ഇടയ്ക്ക് കുടുംബ വീട്ടിൽ വന്നു നിൽക്കുമായിരുന്നു. അടുത്തിടെ 4 മാസത്തോളം ഇവിടെയായിരുന്നു .പിന്നീടാണ് മടങ്ങിപ്പോയത്.
ജിനുവിന്റെ പേരിലുള്ള വസ്തു വിറ്റ് തുക കൈമാറണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം 21ന് ഭർത്താവിന്റെ മാതാപിതാക്കൾ ജിനുവുമായി വഴക്കുണ്ടാക്കി. ജിനു വീട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. വഴക്കിട്ടതായും മർദിച്ചതായും ജിനു വീട്ടിൽ വിളിച്ചറിയിച്ചിരുന്നു. പക്ഷേ അന്നു വൈകിട്ട് ജിനുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതായി ഭർതൃവീട്ടുകാർ വിളിച്ച് അറിയിക്കുകയായിരുന്നു.
കൊട്ടാരക്കരയിലെയും തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രികളിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്ന ജിനു 31ന് മരിച്ചു. മരണം വരെയും അബോധാവസ്ഥയിലായിരുന്നു. ഏഴും നാലും വയസ്സുള്ള 2 കുട്ടികളുടെ മാതാവാണ് ജിനു. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി കൊട്ടാരക്കര പൊലീസ് പറഞ്ഞു.
ശിവരൂപത്താൽ വിസ്മയം തീർത്ത ശില്പിയോടൊപ്പം ആഴിമലയിൽ ഗംഗാധരേശ്വര ശിവരൂപത്താൽ വിസ്മയം തീർത്ത ശില്പിയോടൊപ്പം
[fb_plugin video href=”https://www.facebook.com/107537280788553/videos/1348044715547717″ ]