ആറ്റിങ്ങൽ ഗ്രൗണ്ടൻസ് ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെവൻസ് ഫുട്ബാൾ മത്സരം നടത്തി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മത്സരം നടത്തിയത്. ക്ലബ്ബിലെ തന്നെ അംഗങ്ങളെ ലേലത്തിനെടുത്ത് 4 ടീമുകളായി തിരിച്ച് ആണ് മത്സരം നടത്തിയത്. വാശിയേറിയ കലാശ പോരാട്ടത്തിൽ ലാഗ്നിറ്റ എഫ് സി രാവൺ എഫ് സി യെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.
മത്സരങ്ങളുടെ ഉദ്ഘാടനം ക്ലബ്ബിലെ മുതിർന്ന അംഗങ്ങളായ ശ്രീ. അശോകനും ശ്രീ എം. ആർ. മധുവും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ മുതിർന്ന ക്ലബ്ബ് അംഗങ്ങളെ ആദരിക്കുകയുണ്ടായി. മികച്ച ഗോൾ കീപ്പറായി കാർത്തിക്കിനെയും കൂടുതൽ ഗോളടിച്ച കളിക്കാരനായി അരുണിനെയും ഫൈനലിലെ താരം മികച്ച പ്രതിരോധ കളിക്കാരൻ എന്നീ ട്രോഫികൾ മനാസിനും ലഭിച്ചു. വിജയികൾക്ക് ക്ലബ്ബ് അംഗവും എ എസ് ഐ യുമായ ശ്രീ റിയാസ്ഖാൻ സമ്മാനങ്ങൾ നൽകി.
പ്രകൃതിയുടെ വരദാനമായ പൊന്മുടി
[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]