സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം നവീകരണ പാതയിലെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലാ സബ്ട്രഷറി, പെന്ഷന് പെയ്മെന്റ് ട്രഷറി എന്നിവയ്ക്കായി ആശ്രാമത്ത് നിര്‍മിച്ച കെട്ടിട സമുച്ചയം നാടിന് സമര്പിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ പുതിയ കോടതി സമുച്ചയം നിര്‍മിക്കുന്നതിന് ഭരണാനുമതി നല്കി കഴിഞ്ഞു. എന്‍. ജി. ഒ ക്വാട്ടേഴ്സും ദൂരത്തല്ലാതെ നിര്‍മിക്കും.
36 ട്രഷറികളുടെ നവീകരണം നടക്കുകയാണ്. 20 എണ്ണം ഉടന്‍ പൂര്‍ത്തിയാകും. ബാങ്കുകളേക്കാള്‍ മെച്ചപ്പെട്ട സൗകര്യത്തോടെയാകും ഇവ പ്രവര്‍ത്തിക്കുക. ഓണ്‍ലൈന്‍ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളെല്ലാം ഏര്‍പ്പെടുത്തുകയുമാണ്. കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള മറ്റു ഓഫീസുകളും ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എം. മുകേഷ് എം. എല്‍. എ അധ്യക്ഷനായി. എം. നൗഷാദ് എം. എല്‍. എ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ഹണി, ട്രഷറി ഡയറക്ടര്‍ എ. എം. ജാഫര്‍, ജില്ലാ ട്രഷറി ഓഫീസര്‍ വി. ലത, ഉദ്യോഗസ്ഥര്‍, പെന്ഷന് സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാറിപ്പറന്ന് വിലാസിനിയും കൂട്ടുകാരും
[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/881837932758946″ ]