കൊച്ചി: ഭാര്യാസഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശിയും കൊച്ചിയില്‍ താമസക്കാരനുമായ മുരുകനാണ് പിടിയിലായത്. കൊച്ചി ഏലൂരില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം ഉണ്ടായത്.
മുരുകന്‍ ഭാര്യാസഹോദരനെ ആക്രമിച്ചത് മദ്യലഹരിയിലാണെന്നാണ് വിവരം. ഇരുവരും തമ്മില്‍ നേരത്തെ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഭാര്യാസഹോദരന്‍ നടന്നുവരുന്നതിനിടെ പ്രതി ഒളിച്ചിരുന്ന് ആക്രമണം നടത്തിയത്. ക്രൂരമായി മര്‍ദിച്ച ശേഷം റോഡില്‍ വിരിച്ചിരുന്ന ടൈല്‍ കൊണ്ട് തലയ്ക്കടിച്ചത്.
കേസിൽ അറസ്റ്റിലായ മുരുകന്‍ നേരത്തെ തിരുവനന്തപുരത്തായിരുന്നു താമസം. അവിടെയും ഇയാള്‍ക്കെതിരേ ഒട്ടേറെ കേസുകളുണ്ടെന്നാണ് വിവരം. പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കും. ഇയാളുടെ ആക്രമണത്തിന് ഇരയായ ഭാര്യാസഹോദരൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും
https://www.facebook.com/varthatrivandrumonline/videos/497720782463157