വിതുര: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ വിതുര പൊലീസ് അറസ്റ്റുചെയ്‌തു. തൊളിക്കോട് ചായം എട്ടാംകല്ല് ആർ.എസ് ഹൗസിൽ രാഹുലിനെയാണ് (35) അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡന ശ്രമം. പെൺകുട്ടിയുടെ പിതാവ് വിദേശത്തായിരുന്നു. ഈ അവസരം മുതലെടുത്ത് രാഹുൽ വീട്ടിൽ നിത്യ സന്ദർശകനായി മാറി. അമ്മ ഇയാൾക്ക് ഒത്താശ ചെയ്‌തെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി . പിതാവ് രണ്ടാഴ്ച മുമ്പ് വിദേശത്തുനിന്നും മടങ്ങി വന്നപ്പോഴാണ് പെൺകുട്ടി ഇക്കാര്യം തുറന്നു പറഞ്ഞത്. തുടർന്ന് വിതുര പൊലീസിൽ പരാതി നൽകി.
സി.ഐ എസ്. ശ്രീജിത്, എസ്.ഐ വിനോദ്, സി.പി.ഒമാരായ നിതിൻ, ഷിജുറോബർട്ട്, എസ്.സി.പി.ഒ പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.