വാഹനപരിശോധനയ്ക്കിടെ ബൈക്ക് മോഷണകേസിലെ പ്രതി തിരു വനന്തപുരം ഫോർട്ട് പോലീസിന്റെ പിടിയിലായി. ഉള്ളൂർ കിഴക്കേക്കര വിളാകം വീട്ടിൽ ഗിരിലാലിനെ ആണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. മണക്കാട് പുത്തെൻറോഡിൽ വാഹന പരിശോധനയ്ക്കിടയിൽ നമ്പർ പ്ലേറ്റ് അവ്യക്തമാക്കി സംശയാസ്പദമായ രീതിയിൽ കണ്ട വാഹനത്തെയും ഡ്രൈവറിനെയും സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ രെജിസ്ട്രേഷൻ വ്യാജ മാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ മോഷ്ടിച്ച വാഹനമാണെന്ന് പ്രതി സമ്മതിച്ചു. പിടിയിലാകുമ്പോൾ ഗിരിലാലിന്റെ ബൈക്ക് ആലപ്പുഴയിൽ നിന്നുള്ളതാണെന്ന് പോലീസ് കണ്ടെത്തി. ഗിരിലാലിനെതിരെ മെഡിക്കൽ കോളേജ്, കോവളം, തമ്പാനൂർ തുടങ്ങി നിരവധി മോഷണ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. ഫോർട്ട് എസ് എച് ഒ രാഗേഷിന്റെ നേതൃത്വ ത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ആരാകും അധ്യക്ഷ ???
[fb_plugin video href=”https://www.facebook.com/107537280788553/videos/379763529986016″ ]
[fb_plugin video href=”https://www.facebook.com/107537280788553/videos/856351095125427″ ]