തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. നെടുങ്കാട് ശബരി നിവാസ് പണയിൽ വീട്ടിൽ ശങ്കറിനെയാണ് (29) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റുചെയ്തത്. ഇയാൾ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കടന്ന് ഉപദ്രവിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ കൗൺസലിംഗിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവശേഷം ഇയാൾ ഒളിവിലായിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മാറനല്ലൂർ അരുവിക്കര ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുടെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐമാരായ പ്രശാന്ത്, പ്രിയ, എസ്.സി.പി.ഒ രഞ്ജിത്, സി.പി.ഒമാരായ നൗഫൽ, പ്രതാപൻ, വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.