വഞ്ചനാ കേസിലെ പ്രതിയെ ഏഴു വർഷങ്ങൾക്കു ശേഷം പോലീസ് അറസ്റ്റ് ചെയ്തു. 2012 -13 വർഷങ്ങളിൽ ടാറ്റ ഫിനാൻസ് കമ്പനിയിൽ നിന്നും ലോണെടുത്ത് വിവിധതരം ആഡംബരകാറുകൾ വാങ്ങി (പന്ത്രണ്ടോളം) വ്യാജ ഐഡി കാർഡുകളും ഫോട്ടോകളും വെച്ച് പല പേരു കളിലായി രജി സ്ട്രേഷനുകൾ നടത്തി ഫിനാൻസ് കമ്പനിയുടെ അറിവില്ലാതെ വാഹനങ്ങൾ പല ആൾക്കാർകായി മറിച്ചു വിറ്റ് തട്ടിപ്പ് നടത്തിയ കേസിൽ ചിറയിൻകീഴ് വില്ലേജിൽ ടി ദേശത്ത് മഞ്ചാടിമൂട് പണയിൽ വീട്ടിൽ താമസം പ്രസന്നൻ മകൻ അബു എന്നു വിളിക്കുന്ന പ്രവീൺ (36 )എന്നയാളെ ജില്ലാ പോലീസ് മേധാവി ബി അശോകന് ലഭിച്ച രഹസ്യ വിവരത്തെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ സുരേഷിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ SHO s ഷാജിയുടെ നേതൃത്വത്തിൽ SI മാരായ സനൂജ് s, ജോയ്, ASI ജയൻ, ASI സലിം, CPO മാരായ സിയാസ്, അജി, നിധിൻ, എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.