ഉള്ളൂർ കൊല്ലംവിള പാലത്തിന് സമീപം വച്ച് വയോധികയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഉള്ളൂർ കൊല്ലംവിള നാരങ്ങാവിള വീട്ടിൽ ബേബി മകൾ അരുൺ അബി (25)നെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.
24.12 .2022 തീയതി രാവിലെ 7.30 നാണ് കേസിനാസ്പദമായ സംഭവം. വീടിന് സമീപമുള്ള കടയിൽ നിന്നും പാൽ വാങ്ങാനായി നിന്ന വയോധികയെ മാരകായുധവുമായി എത്തിയ പ്രതി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
വയോധികയുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. മാരകമായി പരിക്കേറ്റ വയോധിക മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസിലാണ്. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ശേഷംനടത്തിയ തിരച്ചിലിലാണ് ഓടി പോയ പ്രതിയെ പിടികൂടിയത് .
മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ P. ഹരിലാലിൻ്റെ നേതൃത്വത്തിൽ SI മാരായ പ്രശാന്ത്.C.P, രതീഷ് ,ജോസ് SCP0 അനിൽകുമാർ ,സുനിൽ CPO രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും
https://www.facebook.com/varthatrivandrumonline/videos/497720782463157