തൊളിക്കുഴി:തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ദിവസം തൊളിക്കുഴി വാർഡിൽ നിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ഷീജ സുബൈറിന്റെ വിജയാഹ്ലാദ പ്രകടനംകൗണ്ടിങ് സ്ഥലത്ത് നിന്നും കിളിമാനൂർ ജംഗ്ഷൻ കടന്നു പോകുന്നവഴിയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് സമീപം വച്ച് യൂത്ത്കോൺഗ്രസുകാരടെ ബൈക്ക്റാലിക്കിടയിലേക്ക്സിപിഎം ഡി വൈ എഫ്ഐ പ്രവർത്തകർ കടന്നു കയറി പ്രവർത്തകരെ ക്രൂരമായികമ്പും, തടിയും, ഇരുമ്പ് കമ്പികളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചതിലും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു.
തുടർന്ന് തൊളിക്കുഴിയിൽ ആഹ്ലാദപ്രകടനം നടക്കുമ്പോൾ ഡി വൈ എഫ് ഐ പ്രവർത്തകർ കടന്നു കയറി പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചു. പരിപാടി നിർത്തി വയ്ക്കേണ്ട സാഹചര്യം ഉണ്ടാക്കി.സമാധാനപരമായി പിരിഞ്ഞുപോയ പാർട്ടി പ്രവർത്തകർ ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ കൊടിതോരണങ്ങൾ കൊണ്ടുവെച്ച് വിശ്ര മിക്കുന്ന വേളയിൽ പാർട്ടി പ്രവർത്തകരെ യാതൊരു പ്രകോപന വുമില്ലാതെ സി പി എം നേതാക്കളുടെ ഒത്താശയോടെ കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പത്തോളം വരുന്ന പോലീസ് സംഘം പാർട്ടി ഓഫീസിൽ കയറിയും പുറത്തും വച്ചും അതി ക്രൂരമായി തല്ലിച്ചതച്ചു. സംഭവത്തിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ട്രഷററും കെ പി എസ് ടി എ അധ്യാപക സംഘടനയുടെ തിരുവനന്തപുരം ജില്ലാ ട്രഷറർകൂടിയായ എ.ആർ. ഷമീമിനും കെഎസ്‌യു നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് യാസീൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അരുൺരാജ്, ആഷിക്, നൗഫൽ നൗഷാദ് അടക്കമുള്ള ഇരുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് മർദ്ദനത്തിന് ഇരയാകേണ്ടി വന്നതിലും പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊളിക്കുഴി ജംഗ്ഷനിൽ പ്രതിഷേധയോഗവും പ്രകടനവും നടത്തി.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എ. ഷിഹാബുദ്ദീന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കെപിസിസി മെമ്പർ എൻ.സുദർശനൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.സൊണാൽജ്, എൻ. ആർ.ജോഷി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.കെ. ഗംഗാധര തിലകൻ, മണ്ഡലംപ്രസിഡന്റ് അടയമൺ മുരളീധരൻ, ജില്ലാ പഞ്ചായത്ത് അംഗം ഗിരി കൃഷ്ണൻ, കാനാറ വാർഡ് മെമ്പർ ശ്രീലത ടീച്ചർ, തൊളിക്കുഴി വാർഡ് മെമ്പർ ഷീജ സുബൈർ എന്നിവർ സംസാരിച്ചു.ഡിസിസി മെമ്പർമാരായ അഹമ്മദ് കബീർ, കെ.നളിനൻ മണ്ഡലം പ്രസിഡണ്ടുമാരായ എം.കെ ജ്യോതി, ജി. ഹരികൃഷ്ണൻ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ചെറുനാരകംകോട് ജോണി, ശ്യാം നാഥ്, രാജേന്ദ്രൻസാർ, ഹരിശങ്കർ, ഷീമാ സണ്ണി, മോഹൻലാൽ, മണ്ഡലം സെക്രട്ടറി എം ശിഹാബുദ്ദീൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിബി ശൈലേന്ദ്രൻ, കെഎസ്‌യു ജില്ലാ സെക്രട്ടറി ആദേശ് സുധർമൻ, വാർഡ് പ്രസിഡൻറ് രാജേഷ് എസ് എന്നിവർ നേതൃത്വം നൽകി.