തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി യുടെ നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 50 കോടി രൂപയിൽ നിന്നും
44.64 കോടി രൂപ ഉപയോഗിച്ച് അത്യാധുനിക ശ്രേണിയിൽ ഉള്ള 100 പുതിയ ആധുനിക ബസുകൾ പുറത്തിറക്കുന്നു. നവംബർ 1 ന് കേരള പിറവി ദിനത്തിൽ ആദ്യഘട്ടത്തിലുള്ള ബസുകൾ പുറത്തിറക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമം. തുടർന്ന് 2022 ഫെബ്രുവരി മാസത്തോടെ മുഴുവൻ ബസുകളും പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു, സ്ലീപ്പർ, സെമി സ്ലീപ്പർ, എയർ സസ്പെൻഷൻ നോൺ എ.സി തുടങ്ങിയവയിലെ ആധുനിക ബിഎസ് സിക്സ് ബസുകളാണ് കെഎസ്ആർടിസിയിൽ എത്തുന്നത്. ഇതോടെ ദീർഘ ദൂരയാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനുമാകും.
8 സ്ലീപ്പർ , 20 സെമി സ്ലീപ്പർ , 72 എയർ സസ്പെൻഷൻ നോൺ എ.സി ബസുകളാണ് കെഎസ്ആർടിസി വാങ്ങുന്നത്. തമിഴ്നാടിന് 140 , കർണ്ണാടകയ്ക്ക് 82 ബസുകളുമാണ് സ്ലീപ്പർ വിഭാഗത്തിൽ ഉള്ളത്. കേരളത്തിന് സ്ലീപ്പർ ബസുകൾ ഇല്ലായിരുന്ന പോരായ്മയാണ് പുതിയ ബസുകൾ വരുന്നതോടെ ഇല്ലാതാകുന്നത്.
വോൾവോ കമ്പിനിയിൽ നിന്നാണ് സ്ലീപ്പർ ബസുകൾ വാങ്ങുന്നത്. നാല് തവണ വിളിച്ച ടെന്ററിൽ ബസ്സൊന്നിന് 1.385 കോടി രൂപ എന്ന നിരക്കിൽ ആകെ 11.08 കോടി രൂപ ഉപയോഗിച്ചാണ് 8 ബസുകൾ വാങ്ങുന്നത്. സെമി സ്ലീപ്പർ വിഭാഗത്തിൽ ലയ്ലന്റ് 47.12 ലക്ഷവും, ഭാരത് ബെൻസ് 58.29 ലക്ഷവും കോട്ടായി സമർപ്പിച്ചു. അതിൽ കുറഞ്ഞ തുക കോട്ട് ചെയ്ത അശോക് ലയ്‌ലന്റിൽ നിന്ന് ബസ്സൊന്നിന് 47.12 ലക്ഷം രൂപ നിരക്കിൽ 9.42 കോടി രൂപയ്ക്ക് 20 എസി സീറ്റർ ബസുകളും വാങ്ങും. എയർ സസ്പെൻഷൻ നോൺ എ.സി വിഭാഗത്തിൽ ലൈലാന്റ് 33.79 ലക്ഷവും, റ്റാറ്റാ 37.35 ലക്ഷവും കോട്ട് നൽകിയതിൽ നിന്നും ലയ്ലാന്റിന്റെ കരാർ ഉറപ്പിക്കുകയായിരുന്നു. അശോക് ലയ്‌ലന്റിൽ നിന്ന് ബസ്സൊന്നിന് 33.78 ലക്ഷം രൂപ മുടക്കി 24.32 കോടി രൂപക്ക് 72 ബസുകളാണ് വാങ്ങുന്നത്.
വോൾവോ ബസുകൾ ബോഡി സഹിതം കമ്പിനി നിർമ്മിച്ച് നൽകും. ലയ്ലാന്റ് കമ്പിനിയുടെ ഉത്തരവാദിത്തതിൽ പുറമെ കൊടുത്താണ് ബസ് ബോഡി നിർമ്മിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള മികച്ച യാത്രയാണ് പുതിയ ബസുകൾ വാഗ്ദാനം ചെയ്യുന്നത്. മികച്ച യാത്രാ സൗകര്യത്തോടൊപ്പം, മൊബൈൽ ചാർജിംഗ് പോയിന്റ്, കൂടുതൽ ലഗേജ് സ്പെയ്സ്, വൈഫെ തുടങ്ങിയവും പുതിയ ബസുകളിലെ സൗകര്യങ്ങളാണ്.
നിലവിൽ ദീർഘ ദൂര സർവീസുകൾക്കായി കെഎസ്ആർടിസി ഉപയോഗിക്കുന്ന ബസുകൾക്ക് 5 വർഷം മുതൽ 7 വർഷം വരെ പഴക്കം ഉണ്ട്. 12 വോൾവോ, 17 സ്കാനിയ, 135 സൂപ്പർ ഡീലക്സ്, 53 എക്സ്പ്രസ്സ് ബസുകളും ആണ് കെ എസ് ആർ ടി സി ദീർഘ ദൂര സർവീസുകൾക്ക് നിലവിൽ ഉപയോഗിക്കുന്നത്.
പാറിപ്പറന്ന് വിലാസിനിയും കൂട്ടുകാരും
[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/881837932758946″ ]