ദമ്പതികൾ വാടകക്ക് താമസിച്ച വീട്ടില്‍ നിന്ന് 20 കിലോ കഞ്ചാവ് പിടിച്ചു. എക്സൈസ് സംഘം റെയ്ഡിനെത്തിയപ്പോള്‍ ഭർത്താവ് ഓടിപ്പോയി; ഭാര്യയെ കസ്റ്റഡിയിലെടുത്തു.മഞ്ച പേരുമലയിലെ വീട്ടിലെ കിടപ്പ് മുറിയില്‍ നിന്നാണ് മൂന്ന് പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച 20 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. ആര്യനാട് പറണ്ടോട് സ്വദേശിയാണ് ഓടിപ്പോയ മനോജ്. ഇയാളുടെ ഭാര്യ കസ്റ്റഡിയിലുള്ള ഭുവനേശ്വരി (24) പാലക്കാട് സ്വദേശിനിയാണ്. എക്സൈസിനെ കണ്ടതോടെ കഞ്ചാവ് ബാത്ത് റൂമില്‍വെച്ച് നശിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. സംഘത്തില്‍ മനോജിനെ കൂടാതെ ഒരാള്‍ കൂടി ഉള്ളതായി എക്സിസിന് വിവരം ലഭിച്ചിട്ടുണ്ട്.
നെടുമങ്ങാട് എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. ആലപ്പുഴയില്‍ കഞ്ചാവ് കേസില്‍ പിടിയിലായ രണ്ട് പേരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ റെയ്ഡ് നടത്തി കഞ്ചാവ് പിടിച്ചത്. രണ്ട് മാസം മുൻപാണ് ഇവർ മഞ്ചയില്‍ വീട് വാടകക്കെടുത്ത് താമസം തുടങ്ങിയത്.