ഗവർണ്ണർക്ക് എതിരായ എൽഡിഎഫ് പ്രക്ഷോഭത്തിന് തുടക്കം

0
96

ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയെ മുന്നിൽ നിർത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫിന്റെ രാജ്ഭവൻ പ്രതിരോധ മാർച്ച് , ജില്ലാ കേന്ദ്രങ്ങളിലെ പ്രതിഷേധവും തുടങ്ങി. മാർച്ച് തുടങ്ങും മുൻപേ ഭൂരിപക്ഷം ജീവനക്കാരും രാജ്ഭവനിൽ ജോലിക്കെത്തി. രാജ്ഭവനു ചുറ്റുമായി ഒരു ലക്ഷം പേരെ അണിനിരത്തിയാണ് പ്രതിരോധ മാർച്ച്.മ്യൂസിയം പൊലീസ് സ്‌റ്റേഷനു മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉദ്ഘടനം ചെയ്തു.

ഡി എം കെ നേതാവ്‌ തിരുച്ചി ശിവ എംപി അടക്കമുള്ള ദേശീയ നേതാക്കളും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജോസ്‌ കെ മാണി, മാത്യു ടി തോമസ്‌, പി സി ചാക്കോ, വർഗീസ്‌ ജോർജ്‌, രാമചന്ദ്രൻ കടന്നപ്പള്ളി, പി സി ജോസഫ്‌, കെ ബി ഗണേഷ്‌കുമാർ, ബിനോയ്‌ ജോസഫ്‌ തുടങ്ങിയവരും പ്രസംഗിച്ചു.

 

ചുവടുമാറ്റി വാട്സ്ആപ്; കിടിലൻ അപ്ഡേറ്റുകൾ എത്തിപ്പോയി

https://www.facebook.com/varthatrivandrumonline/videos/864057701704243