ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ – ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ.P.സുധീറിൻ്റെ ഇന്നത്തെ മണ്ഡലം പര്യടനം രാവിലെ ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലെ കൊട്ടിയോട് കോളനി സന്ദർശനത്തോടെ ആരംഭിച്ചു. കോളനിയിലെ താമസകാരോട് നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുകയും അവരോടൊപ്പം ഒപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് സ്ഥാനാർത്ഥി മടങ്ങിയത്.
തുടർന്ന് ആറ്റിങ്ങൽ ടൗണിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഒപ്പം മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരിൽ കാണുകയും ചെയ്തു. ഉച്ചയ്ക്കുശേഷം പുളിമാത്ത് പഞ്ചായത്തിലെ കാരേറ്റ് ജംഗ്ഷനിലും, മറ്റ് പ്രധാന സ്ഥലങ്ങളിലേയും വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. മണ്ഡലത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും, ഇത്തവണ ആറ്റിങ്ങലിൻ്റ മനസ്സ് ബി.ജെ.പിയോടൊപ്പം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാളെ സ്ഥാനാർത്ഥി പഴയകുന്നുമ്മേൽ പഞ്ചായത്തിൽ പര്യടനം നടത്തും.