കെ.എസ്.ശബരീനാഥൻ എംഎൽഎ നയിക്കുന്ന വികസന സന്ദേശ പദയാത്രയ്ക്ക് ഇന്ന് തുടക്കമായി. യുഡിഎഫ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനപ്പാറ മുതൽ അഴിക്കോട് വരെയുള്ള നാലു ദിവസത്തെ പദയാത്ര വിതുര പഞ്ചായത്തിലെ ആനപ്പാറ ജംഗ്ഷനിൽ നിന്നുമാണ് ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ചത്.
വൈകിട്ട് തൊളിക്കോട് ജംഗ്ഷനിൽ സമാപിച്ചു. നാളെ രാവിലെ പൂവച്ചൽ കല്ലാമം ജംഗ്ഷനിൽ ആരംഭിച് പൂവച്ചൽ ജംഗ്ഷൻ വഴി വൈകിട്ട് കുറ്റിച്ചൽ ജംഗ്ഷനിൽ സമാപിക്കും. 13 ന് രാവിലെ ഉഴമലയ്ക്കൽ ചാരുംമൂട് ജംഗ്ഷനിൽ ആരംഭിച് വൈകിട്ട് ആര്യനാട് പുറുത്തിപ്പാറ ജംഗ്ഷനിൽ സമാപിക്കും 14 ന് വെള്ളനാട് ചാങ്ങ ജംഗ്ഷനിൽ ആരംഭിച്ചു അരുവിക്കര ജംഗ്ഷൻ വഴി അഴിക്കോട് സമാപിക്കും.