കാട്ട് കടന്നലുകളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

0
36

കാട്ട് കടന്നലുകളുടെ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കുനിയിൽ ഒണക്കനാണ് മരിച്ചത്. രണ്ട് ദിവസം മുൻപായിരുന്നു ഇയാൾക്ക് കടന്നൽ കുത്തേറ്റത്. നാദാപുരം വളയം നിരവുമ്മലിലായിരുന്നു സംഭവം. വ്യാഴാഴ്ച്ച രാവിലെ വീടിനടുത്തുള്ള മരത്തിൽ നിന്നും ഇളകിയ കടന്നലുകൾ കൂട്ടത്തോടെ ഒണക്കനെ അക്രമിക്കുകയായിരുന്നു.

കടന്നല്ലുകളുടെ അക്രമത്തിൽ നിന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഒണക്കനെ രക്ഷപെടുത്തിയത്. ഉടനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്ത്രീ ഉൾപെടെ രണ്ട് പേർക്കും കടന്നൽ കുത്തേറ്റിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ നാട്ടുകാർ ചേർന്ന് വലിയ തോട്ടി ഉപയോഗിച്ച് കൂടുകൾ കത്തിച്ചു കളഞ്ഞു.

 

ചുവടുമാറ്റി വാട്സ്ആപ്; കിടിലൻ അപ്ഡേറ്റുകൾ എത്തിപ്പോയി

https://www.facebook.com/varthatrivandrumonline/videos/864057701704243