ന്യൂഡല്‍ഹി: പരീക്ഷക്കിടെ അധ്യാപകന് വിദ്യാര്‍ഥിയുടെ കുത്തേറ്റു. ഡല്‍ഹി ഇന്ദര്‍പുരിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം.
പ്രാക്ടിക്കല്‍ പരീക്ഷക്ക് നിരീക്ഷകനായി എത്തിയ ഭൂദേവ് എന്ന അധ്യാപകനാണ് ആക്രമിക്കപ്പെട്ടത്.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി കത്തി കൊണ്ട് നിരവധി തവണ ഇദ്ദേഹത്തെ കുത്തുകയായിരുന്നു. അധ്യാപകന്‍റെ വയറ്റിലാണ് കുത്തേറ്റത്. ഭൂദേവിനെ ബിഎല്‍കെ കപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.
അധ്യാപകനെ ആക്രമിച്ച വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. സംഭവത്തില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തു.