SSLC പരീക്ഷയില്‍ വിജയിച്ച കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭ്യമായിതുടങ്ങി.

 

2021 വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ച കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭ്യമാക്കി പരീക്ഷാഭവന്‍. കേരള സംസ്ഥാന ഐ.ടി. മിഷന്‍, ഇ-മിഷന്‍, ദേശീയ ഇ-ഗവേണന്‍സ് ഡിവിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഡിജിലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാം.

എല്ലാ രേഖകളും സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കര്‍. https://digilocker.gov.in ലൂടെ മൊബൈല്‍ നമ്ബറും ആധാര്‍ നമ്ബറും ഉപയോഗിച്ച്‌ ഡിജിലോക്കര്‍ അക്കൗണ്ട് തുറക്കാം.

ആദ്യമായി രജിസ്റ്റര്‍ ചെയ്യാന്‍ വെബ്സൈറ്റില്‍ കയറി സൈന്‍ അപ് ചെയ്ത് പേരും ജനനതീയതിയും (ആധാറില്‍ നല്‍കിയിട്ടുള്ളത്), മറ്റ് വിവരങ്ങളായ ജന്‍ഡര്‍, മൊബൈല്‍ നമ്ബര്‍ ആറക്ക പിന്‍നമ്ബര്‍ (ഇഷ്ടമുള്ള ആറക്ക ഡിജിറ്റ്), ഇ-മെയില്‍ ഐ.ഡി, ആധാര്‍ നമ്ബര്‍ എന്നിവ കൊടുത്ത് സബ്മിറ്റ് ചെയ്യണം. തുടര്‍ന്ന് മൊബൈല്‍ നമ്ബറിലേക്ക് ലഭിക്കുന്ന ഒറ്റതവണ പാസ് വേഡ് (OTP) കൊടുത്ത ശേഷം തുടര്‍ന്ന് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന യൂസര്‍നെയിമും പാസ്വേഡും നല്‍കണം.

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കറില്‍ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്തശേഷം ‘Get more now’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Education എന്ന സെക്ഷനില്‍ നിന്ന് ‘Board of Public Examination Kerala’ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ‘Class X School Leaving Certificate’ സെലക്‌ട് ചെയ്യുകയും രജിസ്റ്റര്‍ നമ്ബറും വര്‍ഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച്‌ ചെയ്താല്‍ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ഡിജിലോക്കര്‍ സംബന്ധമായ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന ഐ.ടി. മിഷന്റെ സിറ്റിസണ്‍ കാള്‍ സെന്ററിലെ 0471-155300 (ടോള്‍ ഫ്രീ) 0471-2335523 (ടോള്‍ഫ്രീ) എന്നീ ഫോണ്‍ നമ്ബറുകളില്‍ വിളിക്കാം.

Latest

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം പ്രദീപിനെ തെരഞ്ഞെടുത്തു

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ...

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി. തൊണ്ടി മുതല്‍...

ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം പിടിയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം...

കിളിമാനൂർ കാരറ്റ് പേടികുളത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത അയൽവാസിയെ വെട്ടിക്കൊന്നു

കിളിമാനൂർ കാരേറ്റ് പേടികുളത്ത് അയൽവാസിയെ വെട്ടിക്കൊന്നു .കാരേറ്റ് സ്വദേശി ബാബുരാജ് (64)...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!