പട്ടാമ്പി: അച്ഛന്റെ കൂട്ടുകാരന്‍ എന്ന വ്യാജേനെ വീട്ടില്‍ അതിക്രമിച്ചു കയറി 13 വയസുകാരിയെ പീഡിപ്പിച്ച 70കാരന് തടവുശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് ചങ്ങലീരി പുത്തന്‍പുരയില്‍ അബ്ദുല്‍ റഹ്മാനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
മണ്ണാര്‍ക്കാട് സബ് ഇന്‍സ്പെക്ടര്‍ കെ ആര്‍ ജസ്റ്റിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഡ്വ നിഷ വിജയകുമാര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മഹേശ്വരി, അഡ്വ. ദിവ് ലക്ഷ്മി, പൊലീസ് കോണ്‍സ്റ്റബിള്‍ സുധീഷ് എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു.