ആർ.സി.സി സ്റ്റാഫ്‌സ് അസോസിയേഷനും, ആർ.സി.സി എംപ്ലോയീസ് കോൺഗ്രസും സംയുക്തമായി സെക്രട്ടറിയേറ്റ് നടയിൽ നിരാഹാര സത്യാഗ്രഹം നടത്തി

ലോകത്ത് തന്നെ ക്യാൻസർ ചികിത്സയ്ക്ക് ഉന്നത നിലവാരം പുലർത്തുന്ന തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ ഡോക്ടർ മുതൽ ക്ലീനിങ് സ്റ്റാഫ്‌ വരെയുള്ള ആയിരത്തിൽ അധികം വരുന്ന പെർമനെന്റ് ജീവനക്കാരുടെയും മറ്റ് ജീവനക്കാർക്കും – 2016ഇൽ കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കിയ ശമ്പള പരിഷ്കരണം 2021 സെപ്റ്റംബർ ആയിട്ടും നടപ്പിലാക്കാത്തത്തിൽ പ്രതിഷേധിച്ചും, ഡെയിലി വേജസിലും കോൺടാക്ട് ബേസിലും ജോലി ചെയ്യുന്ന നഴ്സിംഗ് അസിസ്റ്റന്റ് മാരെ സ്ഥിരപ്പെടുത്തണമെന്നും നഴ്സസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് ആറാം ശമ്പള കമ്മീഷണിലൂടെ നടപ്പിലാക്കിയ നഴ്സസ് പാക്കേജ് പദ്ധതി നിലനിർത്തിക്കൊണ്ട് ഏഴാം ശമ്പള കമ്മീഷന്റെ ആനുകൂല്യങ്ങൾ നേഴ്സസ്നും നൽകുക.

ക്യാൻസർ രോഗികളായി ആർ സി സി യിൽ എത്തുന്ന രോഗികൾക്ക് രോഗ നിർണ്ണയം തികച്ചും സൗജന്യമാക്കുക എന്നീ അവകാശങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ ഇന്ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള നിരാഹാര സത്യാഗ്രഹം കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നിർവഹിച്ചു. ചികിത്സയിൽ ലോകോത്തര നിലവാരം പുലർത്തുന്ന നിലയിലേക്ക് ഉയർത്താൻ ശ്രമിച്ച എല്ലാ ജീവനക്കാരെയും ഉമ്മൻ ചാണ്ടി അഭിനന്ദിച്ചു. ജീവനക്കാർ ഇപ്പോൾ ആവശ്യപ്പെടുന്നത് പുതിയ ആവശ്യങ്ങൾ അല്ല എന്നും 2016ഇൽ കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കിയ ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കണമെന്നുമാണ് ജീവനക്കാർ ആവശ്യപ്പെടുന്നതെന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ ഈ ആവശ്യങ്ങൾക്ക് നേരെ അനുകൂലമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഗവണ്മെന്റ്നോട് ശ്രീ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. കെപിസിസി സെക്രട്ടറി എം എ ലത്തീഫ്, എബിൻ,ജയശ്രീ, ശ്രീകുമാർ, ജയകുമാർ, മനു തുടങ്ങിയവർ സംസാരിച്ചു.

70ന്റെ ചെറുപ്പത്തിൽ മമ്മൂക്ക

[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/1193253487767439″ ]



Latest

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം പ്രദീപിനെ തെരഞ്ഞെടുത്തു

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ...

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി. തൊണ്ടി മുതല്‍...

ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം പിടിയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം...

കിളിമാനൂർ കാരറ്റ് പേടികുളത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത അയൽവാസിയെ വെട്ടിക്കൊന്നു

കിളിമാനൂർ കാരേറ്റ് പേടികുളത്ത് അയൽവാസിയെ വെട്ടിക്കൊന്നു .കാരേറ്റ് സ്വദേശി ബാബുരാജ് (64)...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!