സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. മലയാള സിനിമയിലെ തന്നെ താര രാജാവ് മോഹൻലാലിന്റെ മകൻ ആണ് താരം. എന്നാൽ അച്ഛന്റെ താര പദവി ഒരു തരത്തിലും തന്നെ ബാധിക്കില്ല എന്ന് സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ പ്രണവ് തെളിയിച്ചിട്ടുണ്ട്. പലപ്പോഴും പ്രണവിന്റെ ജീവിത രീതികൾ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു.
ആർഭാട ജീവിതത്തിൽ നിന്നും വിട്ട് നിന്ന് വളരെ വ്യത്യസ്തമായി ലളിതമായ ജീവിതം നയിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും മറ്റും താരം സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. പ്രണവ് സിനിമയിലേക്ക് എത്തിയതിനു പിന്നാലെ ആണ് കല്യാണി പ്രിയദർശനും സിനിമയിലേക്ക് എത്തിയത്. മോഹൻലാലും പ്രിയദർശനും വര്ഷങ്ങളായി വളരെ അടുത്ത സുഹൃത്തുക്കൾ ആണ്. നിരവധി ചിത്രങ്ങൾ ആണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത്. അച്ചന്മാരെ പോലെ തന്നെ കല്യാണിയും പ്രണവും വളരെ അടുത്ത സുഹൃത്തുക്കൾ ആണ്.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. അതിനു പിന്നാലെ ഇരുവരും പ്രണയത്തിൽ ആണെന്ന തരത്തിൽ ഉള്ള ഗോസിപ്പുകളും വലിയ രീതിയിൽ പ്രചരിക്കാൻ തുടങ്ങിയിരുന്നു. പലരും ഈ പ്രണയം സത്യമാണെന്നു വിശ്വസിച്ചിരിക്കുകയാണ് എന്നതാണ് സത്യം. എന്നാൽ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്ന് ഇരുവരെയും വളരെ അടുത്ത് അറിയാവുന്ന സുഹൃത്തുക്കൾ തന്നെ വെളിപ്പെടുത്തിയിരുന്നു.
പ്രണവും കല്യാണിയും നായിക നായകന്മാർ ആയി രണ്ടു ചിത്രങ്ങളിൽ ആണ് ഇപ്പോൾ അഭിനയിച്ചിരിക്കുന്നത്. ഒന്ന് മരക്കാരിലും മറ്റൊന്ന് ഹൃദയത്തിലും. ഇതിനു പിന്നാലെയാണ് ഇരുവരും വിവാഹിതർ ആകാൻ പോകുന്നു എന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. തന്റെ ആത്മ സുഹൃത്തിന്റെ മകളെ തന്നെ മരുമകൾ ആക്കാൻ മോഹൻലാൽ സമ്മതം അറിയിച്ചു കഴിഞ്ഞു എന്നുമാണ് വാർത്തകൾ വരുന്നത്. എന്നാൽ ഇതിൽ എത്രത്തോളം സത്യം ഉണ്ടെന്നു വരും ദിവസങ്ങളിൽ അറിയാം.
ഡീഗ്രേഡിംഗ് പറങ്കിത്തലകളരിഞ്ഞ് മരക്കാർ മുന്നേറുന്നു ??
[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/274611487962052″ ]