ആലുവ: മറ്റൊരു വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് ഇരു ചക്ര വാഹനം ഓടിച്ചയാള്‍ പിടിയില്‍. ആലുവ സ്വദേശി സാബുവിനെയാണ് പൊലീസ് പിടിക്കൂടിയത്. കഴിഞ്ഞ രണ്ടിന് റയില്‍ വേ സ്റ്റേഷന് പരിസരത്ത് വെച്ച് ഹെല്മേറ്റില്ലാതെ വാഹനം ഓടിച്ചതിന് ഇയാളെ പൊലീസ് പിടിക്കൂടിയിരുന്നു. എന്നാല്‍ പിഴ അടയ്ക്കുന്നതിനായുള്ള മെസേജ് പോയത് മറ്റൊരാള്‍ക്കാണ്. മുഹയ്ദ്ദീന്‍ എന്ന ആള്‍ക്കായിരുന്നു പിഴ അടയ്ക്കുന്നതിനായുള്ള മെസേജ് ലഭിച്ചത്. അദ്ദേഹത്തിന്റെ സ്കൂട്ടറിന്റെ നമ്പറായിരുന്നു സാബു ഉപയോഗിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് ആലുവ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സാബുവിന്റെ തട്ടിപ്പ് പൊളിഞ്ഞത്.