കൊച്ചി: സംസ്ഥാന വ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ കൊച്ചി എടവനക്കാട് സ്വദേശി മുബാറക് കസ്റ്റഡിയില്‍. വീട്ടില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായാണു സൂചന. മുബാറക്കിനെ കൊച്ചി എന്‍ഐഎ ഓഫിസിലെത്തിച്ചു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാംനിര നേതാക്കളുടെ വീടുകളിലാണു സംസ്ഥാന വ്യാപകമായി എന്‍ഐഎ റെയ്ഡ് നടത്തിയത്.
നിരോധനശേഷവും പിഎഫ്‌ഐ പ്രവര്‍ത്തനം തുടരുന്നുവെന്ന നിഗമനത്തില്‍ സാമ്പത്തിക സ്രോതസ്സുകള്‍ കൂടി പരിശോധിക്കുകയാണ് എന്‍ഐഎ ലക്ഷ്യം. രേഖകളും ലഘുലേഖകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ 56 ഇടങ്ങളിലായിരുന്നു പുലര്‍ച്ചെ മുതല്‍ റെയ്ഡ്.
ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും
https://www.facebook.com/varthatrivandrumonline/videos/497720782463157