മുംബൈ: ഭാര്യയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആറ് വയസ്സുകാരന്‍ മകനെ കൊലപ്പെടുത്തി പിതാവ്. മകന്‍ ലക്ഷ്‌നെയാണ് പിതാവായ മലാഡ് സ്വദേശി നന്ദന്‍ അധികാരി കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി ശനിയാഴ്ച രാവിലെ വഴക്കിട്ട നന്ദന്‍ മൂത്തമകളെ സ്‌കൂളിലാക്കാന്‍ ഭാര്യ പോയ സമയത്താണ് ക്രൂരമായ കൊലപാതകം നടത്തിയത്.
വീട്ടില്‍ തിരികെ എത്തിയ ഭാര്യ കാണുന്നത് ചോരയില്‍ കുളിച്ച് കിടക്കുന്ന മകന്റെ മൃതദേഹമാണ്. മലാഡിലെ മാല്‍വാനി ചര്‍ച്ച് മാര്‍ക്കറ്റ് ഭാഗത്തുള്ള വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. ഭാര്യയും രണ്ട് മക്കളുമൊത്ത് ഒന്നിച്ചായിരുന്നു നന്ദന്‍ താമസിച്ചിരുന്നത്. കടകളിലേക്കുള്ള മുട്ട വ്യാപാരം ആയിരുന്നു ഇയാളുടെ തൊഴില്‍.
ആറാം കിരീടം ലക്ഷ്യമാക്കി ബ്രസീൽ
https://www.facebook.com/varthatrivandrumonline/videos/501646858674127