ആറ്റിങ്ങൽ കൊച്ചു പരുത്തിയിൽ യുവതിയെ വീട്ടിൽ കയറി മാരകമായി വെട്ടി പരിക്കേൽപ്പിച്ചു. പ്രതി പോലീസ് പിടിയിൽ.
ഇന്നലെ രാത്രി ഏഴര മണിയോടെയാണ് സംഭവം നടന്നത്. സുജ എന്ന സ്ത്രീക്കാണ് മാരകമായി പരിക്കേറ്റത്. സുജയും മക്കളും വീട്ടിലുണ്ടായിരുന്ന സമയത്താണ് അക്രമം നടന്നത്. സംഭവസമയം സുജയുടെ ഭർത്താവ് വീടിനു പുറത്തേക്ക് പോയിരുന്നു.
അയൽവാസിയും ബന്ധുവുമായ ഷിബുവാണ് ആക്രമണം നടത്തിയത്.
കുട്ടികൾ തമ്മിലുള്ള പ്രശ്നം ചോദിക്കുന്നതിനായി ഷിബുവും ഭാര്യയും സുജയുടെ വീട്ടിലേക്ക് പോകുകയും വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു.
തുടർന്ന് ഷിബു കൈയിൽ കരുതിയ വെട്ടുകത്തി കൊണ്ട് സുജയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.