എറണാകുളം: മൂവാറ്റുപുഴയില്‍ വയോധികയെ പ്ലസ് ടു വിദ്യാര്‍ത്ഥിനി തലയ്ക്കടിച്ച് വീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.
പേഴയ്ക്കാപ്പിള്ളി സ്വദേശി ജലജയെയാണ് തലയ്ക്കടിച്ച് വീഴ്ത്തിയത്.വയോധികയെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെട്ട വിദ്യാര്‍ത്ഥിനിയെ പൊലീസ് പിടുകൂടി.
സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിനായാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതെന്ന് വിദ്യാര്‍ത്ഥിനി പൊലീസിന് മൊഴി നല്കി. തലക്ക് ഗുരുതര പരുക്കേറ്റ ജലജ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.