കെ സുരേന്ദ്രൻ്റവിജയയാത്ര പോസ്റ്ററിൽ ”ദൃശ്യം” ഡയലോഗ്
നാടിനെ രക്ഷിക്കാന്‍ അയാളേതറ്റം വരെയും പോകും
മോഹന്‍ ലാല്‍-ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രത്തിലെ പല ഡയലോഗുകളും ഇപ്പോള്‍ ഹിറ്റായി മാറിക്കഴിഞ്ഞിട്ടുണ്ട്.
അത്തരത്തിലൊരു ഹിറ്റ് ഡയലോഗ് ഇപ്പോള്‍ ഇടം നേടിയിരിക്കുന്നത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ ‘വിജയയാത്ര’പോസ്റ്ററിലാണ്. ‘അയാളുടെ കുടുംബത്തെ രക്ഷിക്കാന്‍ അയാള്‍ ഏതറ്റം വരെയും പോകും’എന്ന സിനിമാ സംഭാഷണം കുറച്ച് മാറ്റങ്ങള്‍ വരുത്തിയാണ് ബിജെപി നേതാവിന്‍റെ പോസ്റ്ററിലുപയോഗിച്ചിരിക്കുന്നത്.
‘അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാളേതറ്റം വരെയും പോകും’എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍. ‘ഇത് മറ്റെന്തിന്‍റെയോ തുടക്കമാണെന്നും’ പോസ്റ്ററില്‍ പറയുന്നുണ്ട്. അയാളുടെ നാടിനെ രക്ഷിക്കാന്‍ അയാളേതറ്റം വരെയും പോകും’എന്നാണ് പോസ്റ്ററിലെ ക്യാപ്ഷന്‍. ‘ഇത് മറ്റെന്തിന്‍റെയോ തുടക്കമാണെന്നും’ പോസ്റ്ററില്‍ പറയുന്നുണ്ട്.സന്ദീപ് ജി വാര്യര്‍ ആണ് ഈ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഇന്ന് മുതല്‍ വിജയകരമായ യാത്ര തുടങ്ങുന്നു എന്നും കുറിച്ചിട്ടുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ ‘വിജയയാത്ര’നടത്തുന്നത്.. ‘പുതിയ കേരളത്തിനായി വിജയയാത്ര’എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പര്യടനം ഇന്നുമുതലാണ് ആരംഭിക്കുന്നത്.