തിരുവനന്തപുരം ; പരസ്യപ്രതികരണത്തിന്റെ പേരിൽ സസ്പെൻഷനിലായ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നു.പിന്നിൽ നിന്ന് കുത്തേറ്റു മറിക്കാൻ തയ്യാറല്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു കെപി അനിൽകുമാർ രാവിലെ കോൺഗ്രസിൽ നിന്ന് രാജി വെയ്ക്കുകയാണ് എന്ന് പറഞ്ഞത്. രാജിക്കത്ത് സോണിയ ഗാന്ധിക്കും കെ. സുധാകാരനും നൽകി എന്നും അനിൽകുമാർ അറിയിച്ചു. ഇതിനു പിന്നാലെയാണ് അനിൽകുമാർ എ കെ ജീ സെന്ററിൽ എത്തിയത്. എ കെ ജീ സെന്ററിൽ എത്തിയ അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു. സന്തോഷത്തോടെ അനിൽകുമാറിനെ സ്വീകരിക്കുന്നു എന്നാണ് കോടിയേരി പറഞ്ഞത്. ചുവന്ന ഹാരം അണിഞ്ഞാണ് അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചത്. ഇനിയും കൂടുതൽ നേതാക്കൾ കോൺഗ്രസ്സ് വിട്ട് സി പി എമ്മിലേക്ക് എത്തുമെന്നും കോടിയേരി പറഞ്ഞു.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ പുറത്താക്കിയതാണെന്ന് കെ. സുധാകരൻ പറഞ്ഞു. പുകഞ്ഞ കൊള്ളി പുറത്ത് എന്നാണ് കെ. മുരളീധരൻ ഈ സംഭവത്തെ കുറിച്ച് പറഞ്ഞത്.