തിരുവനന്തപുരം : പതിനഞ്ചാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ജനറൽ വോട്ടിംഗ് അവസാനിച്ചു.6 മണിക്ക് ശേഷം കോവിഡ് ബാധിച്ചവർക്കും കോവിഡ് നിരീക്ഷണത്തിലുള്ളവർക്കും വോട്ട് ചെയ്യാൻ സാധിക്കും.ജനറൽ വോട്ടിംഗ് അവസാനിക്കുമ്പോൾ കേരളത്തിൽ 71.31% പോളിങ് ആണ് ഉള്ളത്. തിരുവനന്തപുരം ജില്ലയിൽ 68.29% പോളിംഗ് ആണ് നടന്നിട്ടുള്ളത്. തിരുവനന്തപുരം കാട്ടായിക്കോണത്ത് രാവിലെ മുതൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. 216 ലെ വോട്ടിംഗ് ശതമാനത്തേക്കാൾ കുറവാണ് ഇത്തവണത്തെ വോട്ടിങ്. 7 മണിക്ക് ശേഷം മാത്രമേ കൃത്യമായ വോട്ടിംഗ് ശതമാനം അറിയുവാൻ കഴിയു.
തിരുവനന്തപുരം ജില്ലയിൽ പോളിങ് 68.29 ശതമാനം
വർക്കല – 67.72
ആറ്റിങ്ങൽ – 68.71
ചിറയിൻകീഴ് – 68.56
നെടുമങ്ങാട് – 69.66
വാമനപുരം – 69.29
കഴക്കൂട്ടം – 68.26
വട്ടിയൂർക്കാവ് – 62.82
തിരുവനന്തപുരം – 60.42
നേമം – 68.47
അരുവിക്കര – 71.37
പാറശാല – 70.51
കാട്ടാക്കട – 70.23
കോവളം – 68.71
നെയ്യാറ്റിൻകര – 70.00
ഇതുവരെ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം മണ്ഡലാടിസ്ഥാനത്തില്‍
വര്‍ക്കല-1,29,301
ആറ്റിങ്ങല്‍-1,40,202
ചിറയിന്‍കീഴ്-1,38,488
നെടുമങ്ങാട്-1,45,776
വാമനപുരം-1,39,787
കഴക്കൂട്ടം-1,33,842
വട്ടിയൂര്‍ക്കാവ്-1,31,898
തിരുവനന്തപുരം-1,23,897
നേമം-1,40,746
അരുവിക്കര-1,39,143
പാറശ്ശാല-1,56,004
കാട്ടാക്കട-1,38,759
കോവളം-1,52,210
നെയ്യാറ്റിന്‍കര-1,32,124