ലോകത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രം ആകാൻ ഒരുങ്ങി കോട്ടൂർ ആന പുനരധിവാസ കേന്ദ്രം

ലോകത്തെ ഏറ്റവും വലിയ ആന പരിപാലന കേന്ദ്രം ആകാൻ ഒരുങ്ങി കോട്ടൂർ ആന പുനരധിവാസ കേന്ദ്രം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ആന പുനരധിവാസ കേന്ദ്രത്തിലെ ഒന്നാംഘട്ടം 2021 ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും. തുടർന്ന് കോട്ടൂരിൽ നിലവിലുള്ള 16 ആനകളെ ഇവിടേക്ക് മാറ്റും. 50 ആനകളെ പാർപ്പിക്കാനുള്ള സംവിധാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കിഫ്‌ബിയിൽ ഉൾപ്പെടുത്തി 108 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും സർക്കാർ പ്രത്യേക പരിഗണന നൽകുന്നതിനെ ഭാഗമായാണ് കോട്ടൂരിൽ നിലവിലുള്ള ആന പുനരധിവാസ കേന്ദ്രം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നത്.

[fb_plugin video href=”https://www.facebook.com/107537280788553/videos/386902239198047″ ]

 

വനാശ്രിത സമൂഹത്തിന്റെ സാമ്പത്തിക സ്വാശ്രയത്വം റെസ്പോൺസിബിൾ ടൂറിസം തുടങ്ങിയവയെല്ലാം പരിഗണിച്ച് രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 2019 ലാണ് ആരംഭിച്ചത് 71.9 കോടി രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. കോട്ടൂർ വനമേഖലയിലെ 176 ഹെക്ടർ വനഭൂമിയിൽ ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പോലെ പാർപ്പിക്കാനുള്ള തരത്തിൽ പ്രത്യേകമായി വലയം ചെയ്ത ആവാസകേന്ദ്രങ്ങളടക്കം വിശാലമായ സൗകര്യങ്ങളോടെ ആണ് ആന പുനരധിവാസ കേന്ദ്രം നവീകരിക്കുക. ഇതിൽ 35 എണ്ണം ഒന്നാംഘട്ടത്തിലും ശേഷിക്കുന്നവ രണ്ടാം ഘട്ടത്തിലും പൂർത്തിയാക്കും.

നെയ്യാർഡാമിൽ ചെക്ക് ഡാമുകൾ നിർമ്മിക്കുന്നത് അടക്കം വിവിധ ജലാശയങ്ങൾ, കുട്ടിയാന കളെ പരിപാലിക്കുന്നതിനായി പ്രത്യേകം സങ്കേതങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി. ഭവനനിർമാണ ബോർഡിനാണു നിർമ്മാണ ചുമതല. പുനരധിവാസകേന്ദ്രത്തിലെ എത്തുന്ന ആനകൾക്ക് കാട്ടിൽ ഉള്ളതുപോലെ തന്നെ സ്വാഭാവിക ജീവിതം നൽകുകയാണ് പുതിയ കേന്ദ്രത്തിലെ ലക്ഷ്യം.. ആനമ്യൂസിയം, സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടി വെറ്റിനറി ആശുപത്രികൾ, പ്രകൃതിസ്നേഹികൾക്കും വിദ്യാർഥികൾക്കും ആയി പഠന ഗവേഷണകേന്ദ്രം, പാപ്പാന്മാർക്ക് ഉള്ള പരിശീലനകേന്ദ്രം, എൻട്രൻസ് പ്ലാസ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് സന്ദർശകർക്കായി പാർക്കിംഗ് സൗകര്യം, കഫറ്റീറിയു കോട്ടേജുകൾ, ടോയ്ലറ്റ് ബ്ലോക്ക്, ആനകളെ വീക്ഷിക്കുവാൻ ഉള്ള പ്രത്യേക സൗകര്യം എന്നിവയും ഇവിടെ ഉണ്ടാകും.

[fb_plugin video href=”https://www.facebook.com/107537280788553/videos/357652765556936″ ]

 

നാട്ടാനകളുടെതടക്കം ജഡങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിനുള്ള സംവിധാനവും ശ്മശാനവും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. ആനകൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കളയും ഭക്ഷണം നൽകുന്നതിനുള്ള വിശാലമായ പ്രത്യേക ഉറവിടവും, പൊതുജനങ്ങൾക്ക് സുരക്ഷിതമായി അകലങ്ങളിൽ ആനയെ വീക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളും സജ്ജീകരിക്കും. വിശാലമായ കൺവെൻഷൻ സെന്ററും, ആംഫി തിയറ്ററും ഇതിന്റെ ഭാഗമാണ്.

ആനകളുടെ തീറ്റ വസ്തുക്കളിൽ നിന്നുണ്ടാകുന്നതുൾപ്പടെ ഖരമാലിന്യങ്ങളും, മൂന്ന് ടണ്ണോളം ആന പിണ്ഡവും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനവും കോട്ടൂരിൽ ഉണ്ടാകും ആനപ്പിണ്ടത്തിൽ നിന്നും പേപ്പർ നിർമ്മിക്കുന്ന യൂണിറ്റും മാലിന്യങ്ങളിൽ നിന്നും ബയോഗ്യാസ് ഉത്പാദിപ്പിക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഏർപ്പെടുത്തും.

സംസ്കരിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ ശേഖരിച്ച് പുനരു ഉപയോഗത്തിനായി അയക്കാൻ ഉള്ള സൗകര്യവും പ്രത്യേകമായി ഏർപ്പെടുത്തും. ദ്രവ മാലിന്യ സംസ്കരണത്തിനുള്ള പ്ലാന്റ് പദ്ധതിയുടെ ഭാഗമാണ്. നിർമാണം പൂർത്തിയാകുന്നതോടെ പ്രതിദിനം 250 ലേറെ പേർക്ക് തൊഴിൽ ലഭിക്കും. ഇതിൽ 100 പേർ ആനപാപ്പാന്മാർ ആരായിരിക്കും. ഇവരിൽ 40 പേർക്ക് കുടുംബസമേതം താമസിക്കാനുള്ള സൗകര്യവും, 40 പേർക്ക് ഡോർമെറ്ററി സൗകര്യവും പദ്ധതിയുടെ ഭാഗമായി തയ്യാറാക്കും.

തദ്ദേശവാസികൾക്കും തൊഴിൽ അവസരങ്ങൾ ലഭിക്കും.സമീപ വനമേഖലയിൽ താമസിക്കുന്ന ആദിവാസി വിഭാഗങ്ങൾക്ക് ഈ കേന്ദ്രങ്ങളിൽ തൊഴിലവസരങ്ങളിൽ മുൻഗണന ഉണ്ടായിരിക്കും.

ടൂറിസത്തിനൊരു പൊൻതൂവലായി വെമ്പായം തമ്പുരാൻ പാറ

[fb_plugin video href=”https://www.facebook.com/107537280788553/videos/402605840930473″ ]



Latest

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട്...

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് - ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.പാലോട് സ്വദേശി സന്ദീപാണ് പൊലീസിന്റെ പിടിയിലായത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നാണ് പൊലീസ് പറയുന്നത്....

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍...
error: Content is protected !!