നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ഥിക്ക് രണ്ടര ലക്ഷം രൂപ കോഴ നല്കിയ കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരായി. കാസര്‍ഗോഡ് ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ഹാജരായത്.
മഞ്ചേശ്വരത്ത് മത്സരിച്ച സുരേന്ദ്രന്റെ പേരുമായി സാമ്യമുള്ള സുന്ദരയുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ 15 ലക്ഷം രൂപയും വീടും കര്‍ണാടകയില്‍ വൈന്‍ ഷോപ്പും വാഗ്ദാനം ചെയ്തുവെന്ന് സുന്ദര വെളിപ്പെടുത്തിയിരുന്നു. മാര്‍ച്ച് 22ന് താളിപ്പടുപ്പില്‍ കെ.സുരേന്ദ്രന് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ വച്ചാണ് പത്രിക പിന്‍വലിപ്പിക്കാനുള്ള അപേക്ഷയില്‍ സുന്ദരയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഒപ്പിടിപ്പിച്ചത്.
മഞ്ചേശ്വരത്തെ ഇടതു സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന് നല്കിയ പരാതിയിലാണ് കാസര്‍ഗോഡ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കെ സുരേന്ദ്രനെ പ്രതിചേര്‍ക്കാന്‍ അനുമതി നല്‍കിയത്. ബദിയടുക്ക പോലീസ് ജൂണ്‍ ഏഴിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്കി എന്ന വകുപ്പ് ചുമത്തിയാണ് സുരേന്ദ്രന് എതിരെ കേസെടുത്തത്.
കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസങ്ങള്‍ക്കുശേഷമാണ് കെ.സുരേന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. വ്യാഴാഴ്ച നേരിട്ടെത്തി ഹാജരാകണമെന്നാണ് കാസര്‍ഗോഡ് ജില്ലാ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നത്.
പാറിപ്പറന്ന് വിലാസിനിയും കൂട്ടുകാരും
[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/881837932758946″ ]