നിയമസഭ തിരഞ്ഞെടുപ്പിന്റെ അന്തിമ സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം സിപിഎം നേതൃത്വം പുറത്ത് വിട്ടിരുന്നു. വാമനപുരം നിയോജക മണ്ഡലത്തിൽ ഇത്തവണയും ഇടതുപക്ഷത്തിനായി ജനവിധി തേടുന്നത് അഡ്വ. ഡി. കെ. മുരളി തന്നെയാണ്. ഇന്നലെമുതൽ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ന് മടത്തറയിലാണ് പ്രചരണം നടക്കുന്നത്. മടത്തറ യിലെ നാട്ടുകാരുടെ അഭിവാദ്യം സ്വീകരിച്ച്, വാമനപുരം മണ്ഡലത്തിലെ ജനങ്ങൾ മുഴുവൻ തന്നോടൊപ്പം ആണെന്നും മണ്ഡലത്തിലെ വിജയം ഉറപ്പിക്കുകയാണ് എന്നും ഡി കെ മുരളി പറഞ്ഞു.