ബെംഗളൂരു : പുതുവത്സരാഘോഷത്തിനു മുന്നോടിയായി ബെംഗളൂരുവിൽ ആറു കോടിയിലധികം രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടിച്ചു.
പാർട്ടി ഡ്രഗ് ഇനത്തിൽപ്പെട്ട സിന്തറ്റിക് ലഹരി മരുന്നുകളും കഞ്ചാവുമാണ് പിടികൂടിയത്. പുതുവത്സരാഘോഷങ്ങള്‍ക്കായി എത്തിച്ചവയാണ് ഇവയെന്ന് പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു. ഇതില്‍ രണ്ടു പേര്‍ വിദേശികളാണ്.