നെടുമങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പിടിച്ചുപറി ,മദ്യപിച്ചു പൊതുസ്ഥലത്ത്, കൂലിതല്ല്, ബഹളം ഉണ്ടാക്കൽ, പൊതുസ്ഥലത്ത് അടി കലശൽ,സ്ത്രീകളെ ശല്യപ്പെടുതൽ,എന്നീ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വന്നിരുന്ന കു പ്രസിദ്ധ ഗുണ്ടയായ കരിപ്പൂര് വില്ലേജിൽ മുട്ടൽ മൂട് ഗവൺമെൻറ് ഹൈസ്കൂളിന് സമീപം കുഴിവള വീട്ടിൽ വിൽസൺ മകൻ സ്റ്റമ്പർ അനീഷ് എന്ന് വിളിക്കുന്ന അനീഷ് വയസ്സ് 32 എന്നയാളെയാണ് തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിലേക്കായി അറസ്റ്റ് ചെയ്തത്.
നേരത്തെയും അനീഷിനെ കാപ്പ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷം വീണ്ടും ഏഴു കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് പോലീസ് കാപ്പാ പ്രകാരമുള്ള റിപ്പോർട്ട് തയ്യാറാക്കി ജില്ലാ പോലീസ് മേധാവി മുഖാന്തരം ജില്ലാ കളക്ടർക്ക് സമർപ്പിക്കുകയും ജില്ലാ കളക്ടർ അനീഷിനെ കരുതൽ പാർപ്പിക്കാൻ ഉത്തരവിട്ടു.
പോലീസ് അറസ്റ്റ് ഭയന്ന് അനീഷ് ബന്ധുവിനോടൊപ്പം നെയ്യാർ ഡാം നെയ്യാർ ഡാം സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിഞ്ഞു വരുന്നു എന്ന രഹസ്യവിവരം ജില്ലാ പോലീസ് മേധാവിയായ ശില്പ ദേവയ്യക്ക് ലഭിച്ചതിനെ തുടർന്നാണ് നെടുമങ്ങാട് പോലീസ് പ്രതിയെ തിരക്കി നെയ്യാർ ഡാമിൽ എത്തിയപ്പോൾ അനീഷ് അവിടെ നിന്ന് രക്ഷപ്പെട്ട നെടുമങ്ങാട് മുക്കോലക്കൽ എന്ന സ്ഥലത്ത് എത്തുകയും അവിടെ വെച്ച് രാത്രി 7 .00 മണിക്ക് നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ , ഇൻസ്പെക്ടർ സതീഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ, ശ്രീനാഥ്, സൂര്യ കെ ആർ, സിപിഒ മാരായ അനീഷ് കുമാർ, അജിത്ത് മോഹൻ, അഖിലേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.