അരീക്കോട്: കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്തു മോഷണം പതിവാക്കിയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം കുമരനല്ലൂര്‍ വല്ലത്തായ്പാറ റിയാസ് (33), ഭാര്യ കെ ശബാന (33) എന്നിവരാണ് പൊലീസ് പിടിയിലായത്.
5 വയസ്സും 6 മാസവും പ്രായമുള്ള കുട്ടികളുമായി കാറില്‍ സഞ്ചരിച്ചാണ് മോഷണം.ഇന്നലെ പുലര്‍ച്ചെ കാവനൂര്‍ ഇരുവേറ്റയിലെ വീട്ടില്‍ നിന്ന് അടയ്ക്ക മോഷ്ടിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്.
നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിക്കുകായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നായി ഇവര്‍ക്കെതിരെ എട്ട് പരാതികള്‍ ഇതിനകം പൊലീസിന് ലഭിച്ചിരുന്നു. കോഴിക്കോട് മുക്കത്തെ ഒരു വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്.
ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും
https://www.facebook.com/varthatrivandrumonline/videos/906028633729617