കാണികളിൽ ആവേശം ഉണർത്തി ഇന്ത്യൻ പ്രീമിയർ ലീഗ് ഏപ്രിൽ ഒമ്പതിന് ആരംഭിക്കുകയാണ്. വെടിക്കെട്ട് ബാറ്റിംങ്ങുകളുടെ പൂരമായ ഐപിഎൽ നുവേണ്ടി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ഇത്തവണത്തെ ഐപിഎൽ പൂരത്തിന് ഒപ്പം ആറ്റിങ്ങലിലെ വിവിധ ക്ലബ്ബുകൾ ചേർന്ന് ആറ്റിങ്ങൽ പ്രീമിയർ ലീഗ് അണിയിച്ചൊരുക്കുകയാണ്.
ആറ്റിങ്ങൽ പ്രീമിയർ ലീഗിന്റെ ഒന്നാം സീസനോട് അനുബന്ധിച്ചുള്ള താരലേലം കഴിഞ്ഞദിവസം ആറ്റിങ്ങൽ സിറ്റി ആർ എ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ആറ്റിങ്ങലിലെ 170 പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ അണിനിരന്ന താരലേലത്തിൽ 144 പേർ 12 ടീമുകളിലായി ഇടംപിടിച്ചു. തിരുവനന്തപുരം ജില്ലയിലെ തന്നെ പ്രമുഖ 12 താരങ്ങൾ ലേലത്തിന് മുൻപേ തന്നെ 12 ടീമുകളിലും ഐക്കൺ പ്ലെയർ ആയി മാറിയിരുന്നു.
ഐപിഎൽ പൂരത്തിന് കൊടിയേറുന്ന ഏപ്രിൽ 9ന് ആറ്റിങ്ങൽ പ്രീമിയർ ലീഗ് സീസൺ ഒന്നിന്റെ ആരംഭവും കുറിക്കും. ഏപ്രിൽ 9, 10 ,11 തിയ്യതികളിലായി ആറ്റിങ്ങൽ പോളിടെക്നിക് ഗ്രൗണ്ടിൽ വച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
റോയൽ കൈലാസ്, റോയൽ ഡെവിൾസ്, അൽ മസൂദ്, എ വി എ കൊല്ലം, സാരഥി, അമ്മാസ്,ബ്ലൂ ലയൺസ്,ന്യൂ മെൻ, പേയ്സ്, ആർ ഡി എസ്, ത്രീ സിക്സ്, ന്യൂ കാസ്റ്റിൽ സംസ്കാര എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
ആറ്റിങ്ങലും തിരുവനന്തപുരം ജില്ലയിലെയും ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ക്രിക്കറ്റ് പൂരത്തിന്റെ ആഘോഷരാവ്.
നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾക്ക് ഇനി പണമൊരു തടസ്സമല്ല; പുതിയ ആശയങ്ങളുമായി SMART SERVICE SOCIETY
[fb_plugin video href=”https://www.facebook.com/107537280788553/videos/2996665007322555″ ]