കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തില്‍ പുതിയ നേട്ടം കൈവരിച്ച് രാജ്യം. ഇതാദ്യമായി രാജ്യത്തെ പ്രതിദിന വാക്‌സിനേഷന്‍ രണ്ട് കോടി ഡോസ് കടന്നു. ഇന്നലെ ഒറ്റ ദിവസം 2 കോടിയിലധികം കോവിഡ് വാക്സിന്‍ ഡോസുകള്‍ നല്‍കിക്കൊണ്ട് ഇന്ത്യ അസാധാരണമായ നേട്ടമാണ് കൈവരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ഇതൊരുചരിത്ര നേട്ടമാണെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്‍മദിനത്തില്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെയും പൗരന്‍മാരുടെയും സമ്മാനമാണിതെന്നും അദ്ദേഹം കുറിച്ചു.ഇന്നലെ നടന്ന റെക്കോഡ് വാക്‌സിന്‍ വിതരണം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിനേഷന്‍ യജ്ഞം വിജയകരമാക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് മുന്‍നിര പോരാളികള്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ജന്മദിനത്തില്‍ തനിക്ക് ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ജന്മദിനത്തോടനുബന്ധിച്ച് വിവിധ സാമൂഹ്യ-സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന വ്യക്തികളുടേയും സംഘടനകളുടേയും ഉദ്യമങ്ങളെ അഭിവാദ്യം ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞു.