ആറ്റിങ്ങൽ മണ്ഡലത്തിൻ്റെ സമഗ്രമായ വികസനത്തിന് ബി.ജെ.പി വിജയിക്കേണ്ടത് അനിവാര്യമാന്നെന്ന് ശ്രീ.സി.പി.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ആറ്റിങ്ങൽ നിയോജക മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി അഡ്വ.പി.സുധീറിൻ്റെ സ്ഥാനാർത്ഥി പര്യടനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം മാറി മാറി ഭരിച്ച ഇടത് – വലത് മുന്നണികൾ ഈ നാടിനെ അഴിമതിയിൽ മുക്കി കളഞ്ഞു. ഇതിൽ നിന്നും ഈ നാടിനെ കരകയറ്റാൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം കൂട്ടി ചേർന്നു. തുടർന്ന് നടത്തിയ മറുപടി പ്രസംഗത്തിൽ ഇടത് വലത് മുന്നണികളുടെ രാഷ്ട്രീയ പാപ്പരത്തം ആറ്റിങ്ങലിലെ വോട്ടർമാർ തിരിച്ചറിഞ്ഞെന്നും ആറ്റിങ്ങലിൽ ഇത്തവണ ബി.ജെ.പി ജയിക്കുമെന്നും അഡ്വ.പി.സുധീർ പറഞ്ഞു. തുടർന്ന് വാഹന പര്യടനം ഫ്ളാഗോഫ് ചെയ്ത ശ്രീ.സി. പി. രാധാകൃഷ്ണൻ തുറന്ന വാഹനത്തിൽ അഡ്വ.പി.സുധീറിനൊപ്പം വോട്ടർമാരെ നേരിൽ കണ്ട് അഭിവാദ്യം ചെയ്തു.
ആറ്റിങ്ങൽ മുനസിപ്പാലിറ്റിയിലെ അവനവൻചേരി കൊച്ചാലുംമുടിൽ നിന്നും രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച വാഹന പര്യടനം ടോൾമുക്ക്, അവനവൻ ചേരി, വലിയകുന്ന്, ഗ്രാമത്തുംമുക്ക്, ബോയിസ് ഹൈസ്കൂൾ ജംഗ്ഷൻ, എൽ.എം.എസ്സ്. ജംഗ്ഷൻ, മേലാറ്റിങ്ങൽ, ഗുരു നാഗപ്പൻ കാവ്,മണ്ണൂർഭാഗം, റ്റി.ബി.ജംഗ്ഷൻ, കൊട്ടിയോട്, തോട്ടവാരം, കൊല്ലമ്പുഴ, ചെറുവള്ളിമുക്ക്, പാർവതിപുരം വഴി രാത്രി ഒൻപത് മണിക്ക് മാമം ജംഗ്ഷനിൽ ഇന്നത്തെ പര്യടനം സമാപിക്കും.ജനങ്ങൾ വളരെ ആവേശത്തോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നത്. നാളെ അഡ്വ.പി.സുധീറിൻ്റെ വാഹന പര്യടനം നഗരൂർ പഞ്ചായത്തിൽ നടക്കും.