5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികള്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കല്‍ കോളേജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 17ന് വൈകുന്നേരം 3 മണിക്ക് ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ മികച്ച സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതികള്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളില്‍ വിവിധ പദ്ധതികളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതോടെ ഇവിടങ്ങളിലെത്തുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ 65 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മോഡുലാര്‍ ഓപ്പറേഷന്‍ തീയറ്ററിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാടിക്കാര്‍ഡിയാക് സര്‍ജറി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കുട്ടികള്‍ക്ക് മാത്രമായി ഹൃദയ ശസ്ത്രക്രിയ യൂണിറ്റ് സ്ഥാപിച്ചത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് കുട്ടികള്‍ക്ക് മാത്രമായി ആധുനിക സംവിധാനത്തോടെയുള്ള ഹൃദയ ശസ്ത്രക്രിയ തീയറ്റര്‍ സ്ഥാപിച്ചത്. 65 ലക്ഷം രൂപയുടെ മോഡുലാര്‍ തീയേറ്ററും മൂന്നു കോടി രൂപയുടെ അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെ നാലു കോടി 22 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് യാഥാര്‍ത്ഥ്യമാക്കിയത്.

എറണാകുളം മെഡിക്കല്‍ കോളേജില്‍ 8 പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. 25 കോടി രൂപ ചെലവില്‍ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കപ്പെടുന്ന ഇമേജിംഗ് സെന്ററിന്റെ ഭാഗമായി 1 കോടി 69 ലക്ഷം രൂപ ചെലവില്‍ സ്തനാര്‍ബുദ രോഗ പ്രതിരോധത്തിന് മുതല്‍ക്കൂട്ടാവുന്ന ഡിജിറ്റല്‍ മാമോഗ്രാഫി മെഷീന്‍, 20 ലക്ഷം രൂപ ചെലവില്‍ കൊറോണ രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പി നല്‍കാന്‍ ഉതകുന്ന അഫേറിസിസ് മെഷീന്‍, 50 ലക്ഷം രൂപ ചെലവില്‍ ടൈലുകള്‍ പാകിയും ഭിന്നശേഷികാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രയോജനകരമാകുന്ന ടൊയ്‌ലറ്റുകള്‍ സ്ഥാപിച്ച് നവീകരിച്ച 20 പേ വാര്‍ഡ് മുറികള്‍, 40.31 ലക്ഷം രൂപ ചെലവില്‍ വാങ്ങിയ ആധുനിക ഐ.സി.യു ആംബുലന്‍സ്, 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 8 ഡോക്ടേഴ്‌സ് ഫാമിലി ക്വാര്‍ട്ടേഴ്‌സ്, 52.80 ലക്ഷം രൂപ ചെലവില്‍ ക്യാമ്പസില്‍ സ്ഥാപിച്ച ഹൈ മാസ്റ്റ് വിളക്കുകള്‍ ഉള്‍പ്പെടെയുള്ള വിപുലമായ സ്ട്രീറ്റ് ലൈറ്റ് സംവിധാനം, 92 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റ്, ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നവീകരിച്ച കാരുണ്യ ഫാര്‍മസി എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 10 ലക്ഷം രൂപ ചെലവഴിച്ചുള്ള 82 കിടക്കകളുള്ള ഓക്‌സിജന്‍ പൈപ്പ് ലൈന്‍ സിസ്റ്റം, 41 ലക്ഷം രൂപ ചെലവഴിച്ചുള്ള നവീകരിച്ച ആര്‍.ടി.പി.സി.ആര്‍ ലാബ് എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 1.87 കോടി രൂപ മുടക്കി ഒക്‌സിജന്‍ പ്ലാന്റ്, 73 ലക്ഷം രൂപ ചെലവഴിച്ച് പുതിയ കെട്ടിടം, 70 ലക്ഷം രൂപയ്ക്ക് സ്ഥാപിച്ച സ്റ്റീരിയോടാക്റ്റിക് ന്യൂറോ സര്‍ജറി ഫ്രെയിം എന്നിവയുടെ ഉദ്ഘാടനമാണ് നടക്കുന്നത്. തലയോട്ടി തുറക്കാതെ തന്നെ തലച്ചോറിലെ പല അസുഖങ്ങള്‍ക്കും കൃത്യതയോടെ ചികിത്സ നല്‍കാന്‍ സാധിക്കുന്ന നൂതന ശസ്ത്രക്രിയ സംവിധാനമാണ് സ്റ്റീരിയോടാക്റ്റിക് ന്യൂറോ സര്‍ജറി ഫ്രെയിം.

കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ 38.62 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച കോംബ്രഹെന്‍സീവ് ലാക്‌റ്റേഷന്‍ മാനേജ്‌മെന്റ് സെന്ററിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ആദ്യത്തെ സംരംഭമാണിത്. സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരില്‍ നിന്നും മുലപ്പാല്‍ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്‌ക്രീനിങ്ങുകളിലൂടെയും സംഭരിച്ച് ആവശ്യമായ ശിശുക്കള്‍ക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാല്‍ വിതരണം ചെയ്യുന്ന ഒരു സേവനമാണിത്. സ്വീകര്‍ത്താവായ ശിശുക്കള്‍ക്ക് ജീവശാസ്ത്രപരമായി യാതൊരുവിധ ബന്ധവുമില്ലാത്ത മുലയൂട്ടുന്ന അമ്മമാര്‍ സംഭാവന ചെയ്യുന്നതാണ് ഈ മുലപ്പാല്‍. അമ്മമാരുടെ പകര്‍ച്ചവ്യാധികള്‍, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍, വെന്റിലേറ്ററിലുള്ള അമ്മമാര്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ കുഞ്ഞിന് സ്വന്തം മുലപ്പാല്‍ നല്‍കാന്‍ കഴിയാത്ത അമ്മമാര്‍ക്ക് മില്‍ക്ക് ബാങ്ക് ഒരു പരിഹാരമാകുകയാണ്.

പാറിപ്പറന്ന് വിലാസിനിയും കൂട്ടുകാരും

[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/881837932758946″ ]



Latest

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം പ്രദീപിനെ തെരഞ്ഞെടുത്തു

സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായി ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ...

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി

മുൻമന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയില്‍ തിരിച്ചടി. തൊണ്ടി മുതല്‍...

ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം പിടിയിൽ

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ നോട്ടിരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത സംഘം...

കിളിമാനൂർ കാരറ്റ് പേടികുളത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത അയൽവാസിയെ വെട്ടിക്കൊന്നു

കിളിമാനൂർ കാരേറ്റ് പേടികുളത്ത് അയൽവാസിയെ വെട്ടിക്കൊന്നു .കാരേറ്റ് സ്വദേശി ബാബുരാജ് (64)...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!